
കോട്ടയം : പാമ്പാടി ചേന്നം പള്ളിക്ക് സമീപം പോലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്.
പാമ്പാടി ദേശീയപാത 183 ൽ ചേന്നംപള്ളിക്ക് സമീപം പോലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിൽ ഇടിക്കുകയായിരുന്നു, ഇന്ന് രാവിലെ 6:45 ഓടെയാണ് സംഭവം.
പൊൻകുന്നം പോലീസ് സ്റ്റേഷനിലെ എസ്.ഐ അനിൽ, എ.എസ്.ഐ ജോൺസൺ.എസ്, സി.പി.ഒ ശ്രീജിത്ത് എന്നിവരാണ് അപകടത്തിൽപെട്ടത്. ഇതിൽ ശ്രീജിത്തിന്റെ പരിക്ക് ഗുരുതരമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസന്വേഷണവുമായി ബന്ധപ്പെട്ട് കോട്ടയത്ത് എത്തിയ ഇവർ തിരികെ പൊൻകുന്നത്തിന് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്, അപകടത്തെ തുടർന്ന് പാമ്പാടി എസ്.ഐ ഉദയകുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി മൂവരേയും ആശുപത്രിയിൽ എത്തിച്ചു.