
പാമ്പാടി നെടുംകുഴിക്ക് സമീപം അമിത വേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് യുവാക്കൾക്ക് പരുക്കേറ്റു
പാമ്പാടി : പാമ്പാടി നെടുംകുഴിക്ക് സമീപം അമിത വേഗതയിലെത്തിയ സ്വകാര്യ ബസ്സ് ഇടിച്ച് 2 യുവാക്കൾക്ക് പരുക്കേറ്റു
ഇന്ന് വൈകിട്ട് 4 30 ന് അമ്പിളി ഗ്യാസ് ഏജൻസിയുടെ മുമ്പിലായിരുന്നു അപകടം സംഭവിച്ചത്
കോട്ടയം പൊൻകുന്നം റൂട്ടിൽ സർവ്വീസ് നടത്തുന്ന ജയേഷ് ബസ്സാണ് അപകടമുണ്ടാക്കിയത്. അമിതവേഗതയിൽ എത്തിയ ബസ് പാമ്പാടി ഭാഗത്തേയ്ക്ക് ബൈക്കിൽ സഞ്ചരിച്ചിരുന്ന കുറ്റിക്കൽ സ്വദേശിയായ സോബിനെയും പാമ്പാടി ഓർവയൽ സ്വദേശി ജോയലിനെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് പരിക്കേറ്റ സോബിനെയും ,ജോയലിനെയും നാട്ടുകാരുടെയും ബസ്സ് ജീവനക്കാരുടെയും നേതൃത്വത്തിൽ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സകൾക്ക് ശേഷം
വടവാതൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0