video
play-sharp-fill
കോട്ടയം പാമ്പാടിയിൽ ടോറസ് ലോറി ബൈക്കിലിടിച്ച്  വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ബൈക്കിൽ നിന്ന് റോഡിലേക്ക് വീണ വീട്ടമ്മയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി മകനൊപ്പം യാത്ര ചെയ്യവേയാണ്  അപകടം

കോട്ടയം പാമ്പാടിയിൽ ടോറസ് ലോറി ബൈക്കിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ബൈക്കിൽ നിന്ന് റോഡിലേക്ക് വീണ വീട്ടമ്മയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി മകനൊപ്പം യാത്ര ചെയ്യവേയാണ് അപകടം

സ്വന്തം ലേഖകൻ

കോട്ടയം : പാമ്പാടി എട്ടാം മൈലിൽ മകനൊപ്പെ വീട്ടമ്മയുടെ ശരീരത്തിലൂടെ ടോറസ് കയറി ഇറങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഇന്ന് ഉച്ചയോടെ ദേശീയ പാത 183-ൽ പാമ്പാടിക്ക്‌ സമീപം എട്ടാം മൈൽ ജംഗ്ഷനിൽ വച്ചാണ് അപകടമുണ്ടായത്.

മകൻ അഖിൽ സാം മാത്യുവിൻ്റെ വിവാഹ ആവശ്യവുമായി ബന്ധപ്പെട്ടുള്ള യാത്രക്ക് ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. എട്ടാംമൈൽ ജംഗ്ഷനിൽ നിന്ന് മീനടം റോഡിലേക്ക് വളവ് തിരിയുമ്പോൾ പിന്നിൽ നിന്നെത്തിയ
പിന്നാലെ എത്തിയ ടോറസ് ലോറി ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തിൽ ടോറസിനടിയിലേക്ക് വീണതാണ് ദാരുണ സംഭവത്തിനിടയാക്കിയത്. മകൻ അഖിൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

മൃതദേഹം പാമ്പാടി താലൂക്ക് ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി.

രണ്ട് വർഷം മുമ്പാണ് ഷൈനിയുടെ മൂത്ത മകൻ അനിൽ സാം ബാംഗ്ലൂരിൽ അപകടത്തിൽ മരിച്ചത്.