കോട്ടയം പാമ്പാടിയിൽ കാർ സ്കൂട്ടറിലിടിച്ച് അപകടം; സ്കൂട്ടർ യാത്രികനായ എ. എസ്. ഐക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പാമ്പാടിയിൽ കാർ സ്കൂട്ടറിലിടിച്ച് അപകടം. സ്കൂട്ടർ യാത്രികനായ പാമ്പാടി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയ്ക്കു പരിക്ക്. എ.എസ്.ഐ അനിൽ കെ.പ്രകാശ് ചന്ദ്രനാണ് പരിക്കേറ്റത്.

ഇന്നലെ രാത്രി ആലാമ്പള്ളിയാലാണ് അപകടം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന എ. എസ്. ഐയുടെ സ്കൂട്ടറിൽ കാറിടിച്ചു. പാമ്പാടിയിൽ നിന്നും കറുകച്ചാൽ ഭാ​ഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറിലാണ് എതിർദിശയിലെത്തിയ സ്വിഫ്റ്റ് കാർ ഇടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ എ. എസ് ഐയെ നാട്ടുകാർ ചേർന്ന് ആദ്യം പാമ്പാടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

എ.എസ് ഐയെ ഇടിച്ചിട്ട കാർ നിർത്താതെപോയി. പാമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.