video
play-sharp-fill
പാമ്പാടിയിൽ ഭീതി പടർത്തി റോട്ട് വീലർ ഇനത്തിൽപ്പെട്ട നായ; അക്രമ സ്വഭാവമുള്ള നായയെ ഉടമ അഴിച്ചുവിടുന്നതിനാൽ പുറത്തിറങ്ങാൻ ആവാതെ നാട്ടുകാർ..!

പാമ്പാടിയിൽ ഭീതി പടർത്തി റോട്ട് വീലർ ഇനത്തിൽപ്പെട്ട നായ; അക്രമ സ്വഭാവമുള്ള നായയെ ഉടമ അഴിച്ചുവിടുന്നതിനാൽ പുറത്തിറങ്ങാൻ ആവാതെ നാട്ടുകാർ..!

സ്വന്തം ലേഖകൻ

കോട്ടയം : പാമ്പാടിയിൽ റോട്ട് വീലർ ഇനത്തിൽപ്പെട്ട നായ ഭീതി പടർത്തുന്നു. പാമ്പാടി ആറാം വാർഡിൽ കോഴിഫാം ഉടമ വളർത്തുന്ന നായയാണ് സമീപവാസികളെയും വഴിയാത്രക്കാരെയും ഭീതിയിലാഴ്ത്തുന്നത്.

അക്രമ സ്വഭാവമുള്ള നായയെ ഉടമ അഴിച്ചുവിടുന്നതു മൂലം ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.
ഇവരുടെ അയൽവാസിയും ഗർഭിണിയുമായ യുവതി ഈ നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. സമീപവാസികളുടെ വീട്ടുമുറ്റത്തെത്തുന്ന നായ വീട്ടുകാർക്കും റോഡിൽ കൂടി പോകുന്ന കുട്ടികൾക്കും വഴിയാത്രക്കാർക്കും
ഭീഷണിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻപ് നായയുടെ ശല്യം രൂക്ഷമായതോടെ അയൽവാസി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഉടമയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി താക്കീത് നൽകുകയും നായയെ അഴിച്ചു വിടരുതെന്ന് കർശന നിർദേശം നൽകുകയും ചെയ്തു .

എന്നാൽ ഉടമ വീണ്ടും നായയെ അഴിച്ചു വിടുകയും സമീപവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തതോടെ കോട്ടയം കളക്ടറേറ്റിലും പാമ്പാടി പോലീസ് സ്റ്റേഷനിലും പഞ്ചായത്തിലും നാട്ടുകാർ പരാതി നൽകി.

Tags :