
പത്തനംതിട്ട: സർജിക്കല്‍ ബ്ലേഡ് അകത്ത് വച്ച് കാലിലെ മുറിവ് വച്ചുകെട്ടിയെന്ന പരാതിയുമായി ശബരിമല തീർത്ഥാടക.
പമ്പാ ആശുപത്രി അധികൃതർക്കെതിരെയാണ് ചികിത്സ പിഴവ് ആരോപണവുമായി ശബരിമല തീർത്ഥാടക രംഗത്ത് വന്നിരിക്കുന്നത്. നെടുമ്പാശേരി സ്വദേശി പ്രീതയാണ് ഡിഎംഒ യ്ക്ക് പരാതി നല്‍കിയത്.
തിരുവാഭരണ ഘോഷയാത്രക്കൊപ്പം നടന്നാണ് പ്രീത പമ്പയിലെത്തിയത്. കാലിന്റെ അടിഭാഗത്ത് ചില മുറിവുകള്‍ കണ്ടതോടെ പമ്പ ആശുപത്രിയില്‍ പ്രവേശിച്ചു. മുറിവ് കെട്ടിവെക്കാൻ എത്തിയ നഴ്സിംഗ് അസിസ്റ്റന്റ് പക്ഷേ കയ്യിലിരുന്ന സർജിക്കല്‍ ബ്ലേഡ് കൂടി മുറിവിന് ഒപ്പം വെച്ച് കിട്ടി. തിരികെ വീട്ടിലെത്തി അസ്വസ്ഥത അനുഭവപ്പെട്ടതോടെ പരിശോധിച്ചപ്പോഴാണ് ബ്ലേഡ് കണ്ടെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിരുത്തരവാദിത്തപരമായ ഇടപെടലാണ് തുടക്കം മുതല്‍ ആശുപത്രിയില്‍ നിന്ന് നേരിട്ടതെന്ന് പ്രീത പറഞ്ഞു.
പമ്പ ആശുപത്രിയുടെ അനാസ്ഥക്കെതിരെ പ്രീത പത്തനംതിട്ട ഡിഎംഒ യ്ക്ക് പരാതി നല്‍കി. പരാതിയിന്മേല്‍ ഡിഎംഒ വിശദമായി അന്വേഷണം നടത്തുമെന്നാണ് വിവരം.



