play-sharp-fill
കൈയേറ്റക്കാരോ കവര്‍ച്ചക്കാരോ ഒന്നുമല്ല….! കുടിയിരുത്തിയതാണ് പമ്പാതീരത്തെ കര്‍ഷകരെ; നെല്ല് വിതച്ചും കപ്പ നട്ടും അതിജീവനം നടത്തി ഒരേസമയം സര്‍ക്കാരിനോടും വന്യമൃഗങ്ങളോടും പോരാടി നേടിയ ജീവിതം; മൂന്നു തലമുറകള്‍ കടന്നുപോയിട്ടും ഇനിയെന്ത്….?

കൈയേറ്റക്കാരോ കവര്‍ച്ചക്കാരോ ഒന്നുമല്ല….! കുടിയിരുത്തിയതാണ് പമ്പാതീരത്തെ കര്‍ഷകരെ; നെല്ല് വിതച്ചും കപ്പ നട്ടും അതിജീവനം നടത്തി ഒരേസമയം സര്‍ക്കാരിനോടും വന്യമൃഗങ്ങളോടും പോരാടി നേടിയ ജീവിതം; മൂന്നു തലമുറകള്‍ കടന്നുപോയിട്ടും ഇനിയെന്ത്….?

കോട്ടയം: പമ്പാതീരത്തെ കര്‍ഷകര്‍ കൈയേറ്റക്കാരോ കവര്‍ച്ചക്കാരോ ഒന്നുമല്ല.

രണ്ടാം ലോകയുദ്ധത്തിനുശേഷം നാടിനെ വറുതി വിഴുങ്ങിയ കാലത്ത് 1950 കളില്‍ അന്നത്തെ തിരു-കൊച്ചി സര്‍ക്കാര്‍ ഗ്രോ മോര്‍ ഫുഡ് പദ്ധതി പ്രകാരം കുടിയിരുത്തിയവരാണ് കണമല, പമ്പാവാലി, തുലാപ്പള്ളി, കിസുമം, ഏഞ്ചല്‍വാലി പ്രദേശത്തെ കര്‍ഷകര്‍.
പമ്പ, അഴുത തീരങ്ങളില്‍ ഈ ജനത നെല്ലു വിതച്ചും കപ്പ നട്ടുമാണ് അതിജീവനം നടത്തിയത്.


75 വര്‍ഷം മുന്‍പ് താമസം തുടങ്ങിയ ദേശവാസികള്‍ക്ക് ഒരേസമയം സര്‍ക്കാരിനോടും വന്യമൃഗങ്ങളോടും പോരിടേണ്ട ദുര്‍ഗതിയാണുണ്ടായത്. മൂന്നു തലമുറകള്‍ കടന്നുപോയിട്ടും സ്വന്തം സ്ഥലത്തിനും വീടിനും പട്ടയം നല്‍കുന്നതില്‍ സര്‍ക്കാര്‍ മുടന്തന്‍ ന്യായങ്ങള്‍ നിരത്തിക്കൊണ്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൈവശാവകാശികള്‍ പട്ടയത്തിന് അര്‍ഹരായിരുന്നെങ്കിലും നിയമക്കുരുക്കുകള്‍ പൊല്ലാപ്പായി. 1968ല്‍ പട്ടയവിഷയത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച മാത്യു മണിയങ്ങാടന്‍ കമ്മീഷന്‍ പമ്പാവാസികള്‍ പട്ടയത്തിന് അര്‍ഹരാണെന്ന് റിപ്പോര്‍ട്ട് നല്‍കിയതാണ്.

പിന്നീട് ഹൈക്കോടതിയും അനുകൂല ഉത്തരവിറക്കി. 2016-ല്‍ 855 പേര്‍ക്ക് പട്ടയം നല്‍കിയെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളാല്‍ കരം അടയ്ക്കാന്‍ കഴിഞ്ഞില്ല.

വനംവകുപ്പിന്‍റെയും കപട പരിസ്ഥിതിവാദികളുടെയും കടുംപിടിത്തം ഈ ജനതയുടെ എല്ലാ അവകാശങ്ങളും നിഷേധിച്ചു. സ്വന്തം സ്ഥലം മക്കള്‍ക്ക് കൈമാറാനോ വില്‍ക്കാനോ നട്ടുവളര്‍ത്തിയ മരം മുറിക്കാനോ മുറ്റത്തേക്കു പാഞ്ഞുവരുന്ന വന്യമൃഗങ്ങളെ എറിഞ്ഞോടിക്കാനോ അവകാശം നിഷേധിക്കപ്പെട്ട ജനത. ശക്തമായ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ മൂന്നു ഘട്ടമായി സമീപകാലത്ത് ഇവര്‍ക്ക് പട്ടയം ലഭിച്ചു.