
പത്തനംതിട്ട: മണ്ഡല- മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കുകയാണ്.
ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അമീബിക് മസ്‌തിഷ്കജ്വരം റിപ്പോർട്ട് ചെയ്യപ്പെടുന്നത് കണക്കിലെടുത്ത് പ്രത്യേക ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്.
പമ്പാസ്‌നാനം നടത്തുന്നവർ മൂക്കില്‍ വെള്ളം കയറാതെ സൂക്ഷിക്കണമെന്നാണ് മുന്നറിയിപ്പ്.
വെള്ളത്തില്‍ മുങ്ങുമ്പോള്‍ മൂക്ക് പൊത്തിപ്പിടിക്കുകയോ നേസല്‍ ക്ളിപ്പ് ഉപയോഗിക്കുകയോ ചെയ്യണമെന്ന് അധികൃതർ നിർദേശിക്കുന്നു.
പമ്പാനദിയില്‍ അമീബിക് മസ്‌തിഷ്കജ്വരം ഉണ്ടാകാനുള്ള സാദ്ധ്യത കുറവാണെന്നാണ് അധികൃതർ പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നദിയില്‍ ഒഴുക്കുള്ളതിനാല്‍ പ്രശ്നമില്ല. ജനുവരിയോടെ നദിയില്‍ വെള്ളം കുറയുകയാണെങ്കില്‍ ത്രിവേണിയില്‍ ചില ഭാഗങ്ങളില്‍ തടാകം പോലെ രൂപപ്പെടാൻ സാദ്ധ്യതയുണ്ട്. ഇവിടെ നല്ല വെയിലുള്ള ഭാഗമായതിനാല്‍ രോഗബാധയുണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
തീർത്ഥാടന കാലത്ത് ക്ഷേത്രക്കുളങ്ങളില്‍ ക്ളോറിനേഷൻ അടക്കമുള്ള ശുചീകരണങ്ങള്‍ നടത്തണമെന്ന് ദേവസ്വം ബോർഡുകള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും ആരോഗ്യവകുപ്പ് നിർദേശം നല്‍കിയിട്ടുണ്ട്.




