പാൽവില വർധിപ്പിക്കാമെന്ന് കർഷകരോട്: പക്ഷേ സർക്കാരിനോട് ആവശ്യപ്പെടില്ല: മിൽമ ചെയർമാൻ ഒളിച്ചുകളിക്കുന്നുവെന്ന് കർഷക കോൺഗ്രസ്‌ ക്ഷീര സെൽ ജില്ല ചെയർമാൻ എബി ഐപ്പ്

Spread the love

കോട്ടയം : തകർച്ചയിലായ ക്ഷീരമേഖലയെ പിടിച്ചു നിർത്താൻ പാൽ വില വർധിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാതെ മിൽമ .

ഉൽപ്പാദനമേഘലയിലെ വർദ്ധിച്ച ചിലവു൦ കാലാവസ്ഥ വ്യതിയാനവു൦ കടുത്ത പ്രതിസന്ധിയിലാക്കിയ ക്ഷീര മേഖലയിൽ വിലവർധവില്ലാതെ മുന്നോട്ട് പോകാനാകില്ല എന്ന് കേരളത്തിലെ ക്ഷീര കർഷകർ ഒരേസ്വരത്തിൽ ആവശൃപ്പെടുന്നു.

പാൽവില വർദ്ധിപ്പിക്കുന്ന കാര്യത്തിൽ സർക്കാരിൽ സമ്മർദ്ദം ചെലുത്താതെ മിൽമ ഫെഡറേഷൻ ഒളിച്ചുകളി നടത്തുകയാണന്ന് കർഷക കോൺഗ്രസ്‌ ക്ഷീര സെൽ ജില്ല ചെയർമാൻ എബി ഐപ്പ് ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാൽ വില വർദ്ധിപ്പിക്കാൻ സമ്മർദ്ദം ചെലുത്തു൦ എന്നു പറഞ്ഞ ചെയർമാൻ ഇതുവരേയു൦ രേഖാമൂലം സർക്കാരിനോട് ഈ വിഷയം ഉന്നയിച്ചിട്ടില്ല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തതിനാൽ പാൽ വില വർദ്ധിപ്പിക്കാൻ സർക്കാരിനു താൽപ്പര്യമില്ല.

ക്ഷീര കർഷകരെക്കാൾ ഉപഭോക്താക്കൾ ഉള്ള ഈ സ൦സ്ഥാനത്ത് ഇത് തെരഞ്ഞെടുപ്പിനേ ബാധിക്കുമോ എന്ന് സർക്കാർ ഭയക്കുന്നു. കർഷകരെ മറന്ന് സർക്കാരിനെ സഹായിക്കുന്ന നടപടിയാണ് മിൽമ ചെയർമാൻ സ്വകാരിക്കുന്നത്. ഇത് കേരളത്തിലെ ക്ഷീര മേഖലയുടെ തകർച്ചയ്ക്ക് കാരണമാകുമെന്ന് എബി ഐപ്പ് പറഞ്ഞു.