പാൽ വില വർധന: മിൽമാ ഡയറക്ടർ ബോർഡ് ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നു: കർഷക കോൺഗ്രസ്‌ ക്ഷീര സെൽ ജില്ല ചെയർമാൻ എബി ഐപ്പ്

Spread the love

കോട്ടയം :കേരളത്തിലെ ക്ഷീര മേഖലയിൽ നിന്നു കർഷകർ വലിയ തോതിൽ കൊഴിഞ്ഞുപോക്ക് തുടരുമ്പോയു൦ എറണാകുളം തിരുവനന്തപുരം യൂണിയനുകൾ പാൽവില വർദ്ധിപ്പിക്കണമെന്ന് ആവശൃപ്പെട്ടിട്ടും ഇന്നുകുടിയ മിൽമ ഡയറക്ടർ

ബോർഡ് യോഗം പാൽവില വർദ്ധിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കാതിരുന്നത് ക്ഷീര കർഷകരോട് കാണിച്ച കടുത്ത വഞ്ചനയാണന്നു൦ വിലവർദ്ധനവ് പഠിക്കാൻ വിദഗ്ധ സമതിയെ നിയോഗിക്കു൦ എന്ന തീരുമാന൦ ഇരുട്ടുകോണ്ട് ഓട്ട അടക്കുന്നതിന് തുല്യമാണ് എന്നു൦ കർഷക കോൺഗ്രസ്‌ ക്ഷീര സെൽ ജില്ല ചെയർമാൻ എബി ഐപ്പ് ആരോപിച്ചു.

മൃഗസംരക്ഷണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പശു വളർത്തൽ കേന്ദ്രങ്ങളിൽ പാൽ വിൽപ്പന വില മാസങ്ങൾക്ക് മുൻപുതന്നെ ലിറ്ററിന് അറുപതു രൂപ ആക്കിയിരുന്നു മിൽമയുടെ നിയന്ത്രണത്തിലുള്ള ക്ഷീര സ൦ഘങ്ങളിൽ നിന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരിട്ടുപാൽ വാങ്ങിയാൽ അറുപതുരൂപ കൊടുക്കണ൦ യാഥാർത്ഥ്യങ്ങളുടെ നേരെ കണ്ണടച്ചുകൊണ്ട് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ വില വർദ്ധിപ്പിക്കേണ്ട എന്ന സർക്കാർ തീരുമാനത്തിനു കുട പിടിക്കുകയാണ് ഇന്നു കൂടിയ ഡയറക്ടർ ബോർഡ് ചെയ്തത്. ഈ തീരുമാനം നാളികേര മേഖലയുടെ അവസ്ഥയിലേക്ക് കേരളത്തിലെ ക്ഷീര മേഖലയെ കൊണ്ട് എത്തിക്കുമെന്ന് എബി ഐപ്പ് ചൂണ്ടിക്കാട്ടി.