തിരുവനന്തപുരം : മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു.
കന്യാകുമാരി ജില്ലയിലെ പളുകല്‍ പഞ്ചായത്തില്‍ മൂവോട്ടുകോണം ശ്രീ ഭദ്രയില്‍ രാജുവിന്‍റെ മകൻ ശ്രീരാജ് (36 )ആണ് മരിച്ചത്.
ഏപ്രില്‍ 29ന് വൈകുന്നേരം മൂന്ന് മണിക്ക് മൂവോട്ടുകോണം ജംഗ്ഷനു സമീപത്തു വച്ചായിരുന്നു സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീരാജ് കാരക്കോണം സിഎസ്‌ഐ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം കുഴിത്തുറ സർക്കാർ ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം വൈകുന്നേരത്തോടെ ബന്ധുക്കള്‍ ഏറ്റുവാങ്ങി വീട്ടുവളപ്പില്‍ സംസ്കരിച്ചു. അപകടത്തില്‍ പളുകല്‍ പൊലീസ് കേസെടുത്തു.