പാൽതുജാൻവർ ടീം ഇന്ന് കോട്ടയത്ത്; കോട്ടയം ആനന്ദ് തീയറ്ററിലും, ഏറ്റുമാനൂർ യുജിഎം സിനിമാസിലും ബേസിൽ ജോസഫും ദിലീഷ് പോത്തനും ആരാധകർക്കൊപ്പം വിജയാഘോഷം പങ്കിടാൻ എത്തുന്നു

Spread the love

സ്വന്തം ലേഖിക

കോട്ടയം: വിജയാഘോഷത്തിനായി പാൽതു ജാൻവർ ടീം ഇന്ന് കോട്ടയത്ത് എത്തുന്നു.

നായകൻ ബേസിൽ ജോസഫും, സംവിധായനും നടനുമായ ദിലീഷ് പോത്തനും അണിയറ പ്രവർത്തകരുമാണ് ഇന്ന് രാവിലെ 11 ന് ഏറ്റുമാനൂർ യുജിഎമ്മിലും, 12 ന് കോട്ടയം ആനന്ദ് തീയറ്ററിലും എത്തുന്നത്. കോട്ടയം നഗരത്തിൽ എത്തുന്ന രണ്ടു പേരും പ്രേക്ഷകരുമായി സംവദിക്കുന്നതായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വളരെ പ്രതീക്ഷ നൽകി മുന്നേറുന്ന ചിത്രം കഴിഞ്ഞ ആഴ്ചയാണ് തീയറ്ററുകളിൽ റിലീസായത്. ഈ സാഹചര്യത്തിൽ നായകനും താരവും തീയറ്ററിൽ എത്തുന്നത് വലിയ ആവേശമാണ് ആരാധകരിൽ നിറയ്ക്കുന്നത്.