
സ്വന്തം ലേഖകൻ
തിരുവല്ല: തിരുവല്ലയിൽ ഓശാന ഞായർ റാലിയ്ക്കിടയിലേയ്ക്ക് വാഹനം ഓടിച്ച് കയറ്റിയത് ചോദ്യം ചെയ്തവർക്ക് നേരെ
കുരുമുളക് സ്പ്രേ ആക്രമണം.
ഓശാന ഞായർ ശുശ്രൂഷകൾക്കിടെയാണ് സംഭവം. തുകലശേരി സെന്റ് ജോസഫ് പള്ളിക്ക് മുന്നിൽ കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവല്ല നഗരസഭാ വൈസ് ചെയർമാൻ
ഫിലിപ്പ് ജോർജ്, സ്റ്റീഫൻ ജോർജ് ജോൺ ജോർജ് , ഡേവിഡ് ജോസഫ് എന്നിവർക്ക് നേരെയാണ് കുരുമുളക് സ്പ്രേ ചെയ്തത്. അക്രമത്തിന് ശേഷം നാലംഗ സംഘം വാഹനവുമായി രക്ഷപെട്ടു.
പരിക്കേറ്റവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും ഗുരുതരമായ പരിക്കില്ല. സംഭവത്തിൽ തിരുവല്ല പൊലീസ് കേസെടുത്തു.



