play-sharp-fill
പള്ളിവാസൽ, തോട്ടിയാർ വൈദ്യുത പദ്ധതികൾ അടുത്ത മാസം :പദ്ധതികളിൽ മെക്കാനിക്കൽ സ്പ‌ിന്നിങ് വിജയകരം : പരീക്ഷണ അടിസഥാനത്തിൽ പ്രവർത്തിപ്പിച്ചു.

പള്ളിവാസൽ, തോട്ടിയാർ വൈദ്യുത പദ്ധതികൾ അടുത്ത മാസം :പദ്ധതികളിൽ മെക്കാനിക്കൽ സ്പ‌ിന്നിങ് വിജയകരം : പരീക്ഷണ അടിസഥാനത്തിൽ പ്രവർത്തിപ്പിച്ചു.

തിരുവനന്തപുരം : 100 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന പള്ളിവാസൽ, തോട്ടിയാർ ജല പദ്ധതികളിൽ മെക്കാനിക്കൽ സ്പ‌ിന്നിങ് വിജയകരം .

സെപ്റ്റംബർ പകുതിയോടെ രണ്ടു പദ്ധതികളും പൂർണതോ തിൽ പ്രവർത്തിപ്പിക്കാനാകുമെന്നു കെഎസ്ഇബി അറിയിച്ചു. പള്ളിവാസൽ വിപുലീകരണ പദ്ധതിയുടെ 30 മെഗാവാട്ട് ശേഷിയുള്ള ആദ്യ ജനറേറ്ററാണ് ബുധനാഴ്‌ച പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ചത്.


2011 ൽ ആരംഭിച്ച പള്ളിവാസൽ വിപുലീകരണ പദ്ധതി പല കാരണ ങ്ങളാൽ മുടങ്ങിയ ശേഷം അടു ത്തകാലത്താണ് പുനരാരംഭിച്ചത്. പ്രവർത്തന സജ്ജമാകുന്ന വർഷത്തിൽ 15.3 കോടി യൂണിറ്റ് വൈദ്യുതി ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

40 മെഗാവാട്ട് ശേഷിയുള്ള തോട്ടിയാർ പദ്ധതിയിൽ 30 മെഗാവാട്ടിന്റെ
രണ്ടാമത്തെ ജനറേറ്ററിന്റെ മെക്കാനിക്കൽ സ്പിന്നിങ് വ്യാഴാഴ്ച പൂർത്തിയാക്കി.

തോട്ടിയാർ പദ്ധതി പൂർണതോതിലാവുന്നതോടെ വർഷത്തിൽ 9.9 കോടി യൂണിറ്റ് വൈദ്യുതിയാണ് ലഭിക്കുക.