
പത്തനംതിട്ട: ആറന്മുള വള്ളംകളിയില്‍ പങ്കെടുക്കുന്ന പള്ളിയോടങ്ങള്‍ക്ക് ഗ്രാന്റ് നല്‍കുമെന്ന കേന്ദ്രസർക്കാർ പ്രഖ്യാപനം നടപ്പായില്ല.
പ്രഖ്യാപനം വന്ന് പത്തുവർഷം പിന്നിട്ടിട്ടും
‘ കേന്ദ്രസർക്കാരില്‍ നിന്ന് ഗ്രാന്റ് ലഭിച്ചുതുടങ്ങിയിട്ടില്ല.
2015-ല്‍ വള്ളംകളി ഉദ്ഘാടനത്തിന് അന്നത്തെ കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശർമയാണ് പള്ളിയോടങ്ങള്‍ക്ക് ഗ്രാന്റായി 52 ലക്ഷം രൂപ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത്.
2017-ല്‍ വള്ളംകളി ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഗ്രാന്റ് നേടിയെടുക്കാൻ ശ്രമിക്കുമെന്ന് ഉറപ്പും നല്‍കി. ഓരോ പള്ളിയോടത്തിനും ഒരു ലക്ഷം രൂപവീതം സഹായം നല്‍കാനുള്ള സാധ്യത ആരാഞ്ഞ് 2016 ഓഗസ്റ്റ് 10-ന് കേന്ദ്ര ടൂറിസം വകുപ്പില്‍ നിന്ന് കേരളത്തിന് അയച്ച കത്തിന് ഒരുവർഷം കഴിഞ്ഞ് 2017 ജൂലായിലാണ് സംസ്ഥാന സർക്കാർ മറുപടിനല്‍കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതും ഗ്രാന്റ് ലഭിക്കുന്നതിന് തടസ്സമായി. കേന്ദ്രസഹായത്തിനായി പള്ളിയോടസേവാസംഘവും ശുപാർശ നല്‍കിയിരുന്നു.