കിടപ്പുരോഗികൾക്ക് ആശ്വാസമാകാൻ സ്വരുമ പാലിയേറ്റീവ് കെയർ പ്രവർത്തം തുടങ്ങി;നഗരസഭാധ്യക്ഷ അഡ്വ. ജൂലി സാബു ഉദ്ഘാടനം ചെയ്തു

Spread the love

പിറവം: കിടപ്പ് രോഗികൾക്കും വിവിധ സാമൂഹിക ആവശ്യങ്ങൾ നേരിടുന്നവർക്കും കൈത്താങ്ങാവാൻ വഴിയൊരുക്കി സ്വരുമ പാലിയേറ്റീവ് കെയർ പ്രവർത്തനം തുടങ്ങി.

video
play-sharp-fill

സ്വരുമയുടെ പ്രവർത്തനങ്ങൾ നഗരസഭാധ്യക്ഷ അഡ്വ. ജൂലി സാബു ഉദ്ഘാടനം ചെയ്തു. സ്വരുമ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ജോയി മുണ്ടാംപള്ളി അധ്യക്ഷത വഹിച്ചു.

സ്വരുമ ഓഫീസ് സൊസൈറ്റി പ്രസിഡന്റ് നാടിന് സമർപ്പിച്ചു. സ്വരുമ ഭാരവാഹികളായ ജോർജ് കോര പാലിയേറ്റീവ് വാഹനവും മുഹമ്മദ് റിയാസ് നഴ്‌സിംഗ് ഹോം കെയർ കിറ്റും കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വരുമ സെക്രട്ടറി ഡാനി ജോസ്, ഭാരവാഹികളായ സജിത ഷാജി, മെഹർ ഫിറോസ്, കൗൺസിലർമാരായ രാജു പാണാലിയ്ക്കൽ, ഗിരീഷ് കുമാർ, തിരുമാറാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം ജോർജ്, ഇലഞ്ഞി പഞ്ചായത്തംഗം മാജി സന്തോഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ബാബു പനങ്ങാട്, ഗ്രേറ്റർ പിറവം ഡവലപ്പ്‌മെന്റ് ഫോറം പ്രസിഡന്റ് എം.കെ ദാനിയേൽ, ജോബി ജോൺ, കോർഡിനേറ്റർ ബേസിൽ റെജി, പാലിയേറ്റീവ് നഴ്‌സ് ലിൻസി പോൾ തുടങ്ങിയവർ പ്രസംഗിച്ചു.

വീടുകളിലെത്തിയുള്ള നഴ്‌സിംഗ്, ഫിസിയോതെറാപ്പി, കൗൺസിലിംഗ് എന്നിവയാണ് ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്.

അത്യാവശ്യഘട്ടങ്ങളിൽ ഓക്‌സിജൻ കോൺസൺട്രേറ്റർ, കിടക്കകൾ, കട്ടിൽ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങളും നൽകാൻ പദ്ധതിയുണ്ട്. സേവനങ്ങളെല്ലാം സൗജന്യമായാണ് നൽകുന്നത്.
സേവനം ലഭ്യമാക്കുന്നതിന് ഫോൺ: 7306100928