
സ്വന്തം ലേഖിക
പള്ളിക്കത്തോട്: കോട്ടയം പള്ളിക്കത്തോട് ഗവ.ഐടിഐയിലെ ജീവനക്കാരെയും അധ്യാപകരെയും ആക്രിച്ച കേസില്‍ കോളേജില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് മറ്റൊരു ഐടിഐയില്‍ തുടര്‍ പഠനത്തിന് അനുമതി.
പള്ളിക്കത്തോട് ഗവ. ഐടിഐയിലെ യൂണിയന്‍ ചെയര്‍മാന്‍ റോഷിന്‍ റോജോ, അനന്തു എസ് നായര്‍, പി ബി അതുല്‍, അഭിലാഷ് ഇ. വിജയന്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണ് ഏറ്റുമാനൂര്‍ ഗവ. ഐടിഐയില്‍ പുനപ്രവേശനം നല്‍കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2022 ഡിസംബര്‍ ആറിന് പള്ളിക്കത്തോട് ഐടിഐയിലേക്ക് പ്രസിന്‍സിപ്പാളിന്‍റെ അനുമതിയില്ലാതെ ക്രിസ്മസ് സ്റ്റാര്‍ തൂക്കാനായി റോഷിന്‍ റോജോവിന്‍റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ ലോറിയില്‍ മുളയുമായെത്തിയത് അധ്യാപകരും ജീവനക്കാരും ചോദ്യം ചെയ്തിരുന്നു.
ഇതിന്‍റെ വൈരാഗ്യത്തില്‍ അന്ന് വൈകീട്ട് ഏഴ് മണിയോടെ വീട്ടിലേക്ക് പോവുകയായിരുന്ന അധ്യാപകന്‍ മോബിന്‍ ജോസഫ്, ജീവനക്കാരായ വി എസ് ഹരി, ഷൈസണ്‍ ജിയോ ജോസ് എന്നിവരെ ഈ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഒന്നാം മൈലില്‍ വച്ച് മുപ്പതോളം വരുന്ന ഒരു സംഘം ആളുകള്‍ ബൈക്ക് തടഞ്ഞ് നിര്‍ത്തി ആക്രമിച്ചു.
ഈ കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള പ്രതികള്‍ ഒളിവില്‍ പോവുകയും പിന്നീട് മുന്‍കൂര്‍ ജാമ്യമെടുക്കുകയുമായിരുന്നു.