മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിട്ടു; ബിന്ദുവിനെ കിണറ്റിൽ തള്ളിയിട്ടു, കൂടെ ഇറങ്ങി നെഞ്ചിൽ ചവിട്ടി വെള്ളത്തിൽ മുക്കിയത് കൊലപ്പെടുത്താൻ ഉറച്ച് തന്നെ; കോട്ടയത്തെ ഞെട്ടിച്ച അരും കൊലയിൽ ഭർത്താവിന് ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പള്ളിക്കത്തോട് സ്വദേശിയും നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാരിയുമായിരുന്ന ബിന്ദുവിനെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുറ്റക്കാരനെന്നു കോടതി.

ഭാര്യ ബിന്ദു (30) വിനെ കൊലപ്പെടുത്തിയ കേസിൽ പള്ളിക്കത്തോട് ആനിക്കാട് ഇലമ്പള്ളി പെങ്ങാനത്ത് കുട്ടപ്പൻ രാജേഷി (42) ന് ജീവപര്യന്തം കഠിന തടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് ജില്ലാ സെഷൻസ് കോടതി നാല് . പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കഠിന തടവും അനുഭവിക്കേണ്ടി വരും.വി.ബി സുജയമ്മ ശിക്ഷിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2015 മാർച്ച്‌ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് മദ്യപിച്ചെത്തിയ രാജേഷ് ഭാര്യയുമായി വഴക്കിട്ടു. തുടർന്ന്, കിണറ്റിൽ തള്ളിയിടുകയായിരുന്നു.

രാജേഷും പിന്നാലെ ചാടി. കിണറ്റിൽ ഇറങ്ങിയ ശേഷം രാജേഷ് ഭാര്യയുടെ നെഞ്ചിൽ ചവിട്ടി വെള്ളത്തിൽ മുക്കിപ്പിടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നെന്ന് സാക്ഷികൾ മൊഴി നൽകി.

ബിന്ദുവിന്റെ ഭർത്താവ് രാജേഷിനെയാണ് ജില്ലാ സെഷൻസ് കോടതി നാല് വി.ബി സുജയമ്മ കുറ്റക്കാരനെന്നു കണ്ടെത്തിയത്.

പ്രോസിക്യൂഷന് വേണ്ടി അഡ്വ:ഗിരിജ ബിജു, അഡ്വ:മഞ്ജു മനോഹർ, അഡ്വ.എം.ആർ സജ്നമോൾ എന്നിവർ ഹാജരായി.