റവ.ലെവിൻ കോശി അച്ചന് യാത്ര അയപ്പ് നൽകി
സ്വന്തം ലേഖകൻ
കുവൈറ്റ്: കെ.യു.സി.എസ്.ഐ പ്രസിഡന്റും സെൻ്റ് പോൾസ് സി.എസ്.ഐ അഹമ്മദി സഭയുടെ വികാരിയുമായിരുന്ന റവ.ലെവിൻ കോശി അച്ഛന് ജൂലൈ 17 വെള്ളിയാഴ്ച കൂടിയ സൂം സർവീസിൽ യാത്രയയപ്പ് നൽകി.
സി. എസ്.ഐ ഈസ്റ്റ് കേരള ഇടവക ബിഷപ്പ് ആയിരുന്ന റൈറ്റ് റവ.ഡോ.കെ.ജി ദാനിയേൽ അധ്യക്ഷത വഹിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചടങ്ങിൽ തിരുമേനിക്കൊപ്പം കുവൈറ്റ് എൻ.ഇ.സി.കെ സെക്രെട്ടറി റോയി യോഹന്നാൻ , സഭയുടെ വൈസ് പ്രസിഡണ്ട് മോഹൻ ജോർജ് , സെക്രട്ടറി അജയ് മോഹൻ , കുവൈറ്റ് സെൻ്റ് പീറ്റേഴ്സ് സി.എസ്.ഐ സഭയുടെ വികാരി റവ.തോമസ് കെ.പ്രസാദ് ,
നിയുക്ത വികാരി റവ.മാത്യൂസ് ഡേവിഡ് , ജോസ് കെ.മാത്യു, വിവിധ സംഘടനാ നേതാക്കൾ ആയിരിക്കുന്ന ബാബു മാത്യു , ജോജി ഐപ്പ് , സൂസി മാത്യു , ഫാസിൻ മത്തായി , ലിബി എബ്രഹാം എന്നിവർ ആശംസകൾ അറിയിച്ചു.
കൊവിഡ് ഭീതിയിലും പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് മുൻ വികാരിക്ക് യാത്രയയപ്പു നൽകുവാൻ കാണിച്ച മനസ്സിന് സഭ തിരുമേനിയിൽ നിന്നും പ്രശംസ ഏറ്റു വാങ്ങി.