അമ്മയുമായി അടുപ്പമുണ്ടായിരുന്ന പാൽക്കാരനെ മകൻ വക വരുത്തി: ബൈക്കിൽ സഞ്ചരിക്കവേ കോടാലിക്ക് വെട്ടി വീഴ്ത്തുകയായിരുന്നു: പതിനേഴുകാരനായ പ്രതി അറസ്റ്റിൽ

Spread the love

ആഗ്ര: തന്റെ അമ്മയുമായി അവിഹിത ബന്ധം പുലർത്തിയ പാല്‍ക്കാരനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി മകൻ. ആഗ്രയിലാണ് ഗ്രാമവാസികളെ ഞെട്ടിപ്പിച്ച കൊലപാതകം നടന്നത്.

തന്റെ അമ്മയോട് മോശമായി പെരുമാറി എന്ന് ആരോപിച്ചാണ് പാല്‍ക്കാരനെ 17കാരൻ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. യുപി യിലെ മഹാവൻ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ 17കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

റെയില്‍വേ പാളത്തിലാണ് പാല്‍ക്കാരൻ പങ്കജ് (25) എന്നയാളുടെ മൃതദേഹം കണ്ടെത്തിയത്. രായയിലെ നാഗ്ല ധനുവ ഗ്രാമത്തിലെ താമസക്കാരനും പ്രാദേശിക ഗ്രാമത്തലവൻ്റെ മരുമകനുമായ പാല്‍ക്കാരൻ കുട്ടിയുടെ അമ്മയുമായി ബന്ധം പുലർത്തിയിരുന്നതായി പോലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകൻ നേരെത്തെ അമ്മയുമായുള്ള ബന്ധത്തില്‍ എതിർപ്പ് അറിയിച്ചിരുന്നു. ശേഷം ഇവർക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു. പക്ഷെ മകന്റെ ഭീഷണി അവഗണിച്ച്‌ ഇരുവരും വീണ്ടും ബന്ധം തുടർന്നു. തുടർന്നാണ് കാര്യങ്ങള്‍ വഷളായത്. നവംബർ 16 ന് ഇരുവരും ഒരുമിച്ച്‌ മദ്യപിച്ച ശേഷം അവരവരുടെ ബൈക്കില്‍ പോയി. ശേഷം യാത്രയ്ക്കിടെ 17കാരൻ കോടാലി ഉപയോഗിച്ച്‌ പങ്കജിനെ അതിക്രൂരമായി ആക്രമിക്കുകയും തലയിലും കഴുത്തിലും മാരകമായി മർദ്ദിക്കുകയും ചെയ്തു.

ആശുപത്രിയില്‍ നിന്നുള്ള പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ തലക്കും കഴുത്തിനും മൂർച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോലീസ് വ്യക്തമാക്കി.ഒടുവില്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. പ്രതി കൊലപാതകത്തിനായി ഉപയോഗിച്ച ആയുധം കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു