
കൊച്ചി: പാലിയേക്കരയില്‍ ടോള്‍ തുടങ്ങുമ്പോൾ നിരക്ക് വർദ്ധിപ്പിക്കാൻ കരാർ കമ്പനിയായ ജിഐപിഎല്ലിന് അനുമതി നല്‍കി ദേശീയപാത അതോറിറ്റി.
സെപ്തംബർ 10 മുതലാണ് നിരക്ക് വർധന നിലവില്‍ വരുന്നത്. ഒരുവശത്തേക്ക് അഞ്ച് മുതല്‍ പത്ത് രൂപ വരെ കൂടുതല്‍ നല്‍കേണ്ടി വരും.
ഒരുഭാഗത്തേക്ക് പോകുന്ന കാറുകള്‍ക്ക് 90 രൂപയായിരുന്നു നൽകേണ്ടിയിരുന്നത്. എന്നാൽ ഇനി മുതൽ 95 രൂപ നൽകേണ്ടിവരും. ഇവർക്ക് ഒന്നില്‍ കൂടുതല്‍ യാത്രയ്ക്ക് 140 രൂപ എന്ന നിരക്കില്‍ മാറ്റമില്ല. എല്ലാവർഷവും സെപ്തംബർ ഒന്നിനാണ് ടോള്‍ നിരക്ക് പരിഷ്‌കരിക്കാറുള്ളത്. ചെറുകിട വാണിജ്യ വാഹനങ്ങൾക്ക് ഇനി മുതൽ ഒരു യാത്രയ്ക്ക് 165 രൂപ അടയ്ക്കണം. മുമ്പ് ഈ നിരക്ക് 160 രൂപയായിരുന്നു. ദിവസത്തിൽ ഒന്നിൽ കൂടുതൽ യാത്ര ചെയ്താൽ 245 രൂപ നൽകേണ്ടിവരും. ഇതിനു മുൻപ് 240 രൂപയായിരുന്നു. ബസ്, ട്രക്ക് എന്നിവയ്ക്ക് നിരക്ക് 320 രൂപയില്‍നിന്ന് 330 ആയി ഉയർത്തി. ഒരു ദിവസം ഒന്നില്‍ കൂടുതല്‍ യാത്ര ചെയ്യുന്നതിനുള്ള നിരക്ക് 775 ല്‍നിന്ന് 795 രൂപയാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, മണ്ണൂത്തി ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗതകുരുക്ക് പരിഹരിക്കാൻ ദേശീയ പാത അതോറിറ്റി പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി സെപ്തംബർ 9 വരെ ടോള്‍ പിരിവ് തിർത്തി വച്ചിരിക്കുകയാണ്.