video
play-sharp-fill
പാലിയേറ്റീവ് കെയർ സംസ്ഥാന വോളണ്ടിയർ സംഗമം നാളെയും മറ്റെന്നാളും കോട്ടയം പാമ്പാടി ദയറയിൽ: പൊതുസമ്മേളനം ഉദ്ഘാടനം നാളെ വൈകുന്നേരം 6 30ന് മന്ത്രി വീണാ ജോർജ് നിർവഹിക്കും: മന്ത്രി വി.എൻ. വാസവൻ മുഖ്യപ്രഭാഷണം നടത്തും.

പാലിയേറ്റീവ് കെയർ സംസ്ഥാന വോളണ്ടിയർ സംഗമം നാളെയും മറ്റെന്നാളും കോട്ടയം പാമ്പാടി ദയറയിൽ: പൊതുസമ്മേളനം ഉദ്ഘാടനം നാളെ വൈകുന്നേരം 6 30ന് മന്ത്രി വീണാ ജോർജ് നിർവഹിക്കും: മന്ത്രി വി.എൻ. വാസവൻ മുഖ്യപ്രഭാഷണം നടത്തും.

കോട്ടയം : കിടപ്പ് രോഗികളെയും മാറാരോഗത്തിന് അടിമപ്പെട്ടവരെയും അവരുടെ വീടുകളിൽ ചെന്ന് പരിചരിക്കുന്ന സാന്ത്വന സംവിധാനമായ പാലിയേറ്റീവ് കെയറിന്റെ വോളിയണ്ടർമാരുടെ സംസ്ഥാന സമ്മേളനം 28, 29 തീയതികളിൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ കേരളയുടെ ആഭിമുഖ്യത്തിൽ കോട്ടയം പാമ്പാടി ദയറയിൽ നടക്കും.

കേരളത്തിലെ വിവിധ ജില്ലകളിലെ 700ലധികം പാലിയേറ്റീവ് കേയറുകളെ പ്രതിനിധീകരിച്ച് ആയിരത്തിലധികം പ്രതിനിധികൾ രണ്ടുദിവസം നീണ്ടുനിൽക്കുന്ന സംഗമത്തിൽ പങ്കെടുക്കും.
സമ്മേളനത്തോടനുബന്ധിച്ച് പൊതുസമ്മേളനം ഉദ്ഘാടനം 28ന് വൈകുന്നേരം 6 30ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും.

.ചാണ്ടിഉമ്മൻ എംഎൽഎ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ സഹകരണ വകുപ്പ് മന്ത്രി വി. എൻ വാസവൻ മുഖ്യപ്രഭാഷണം നടത്തും. മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത യുഹന്നാൻ മാർ ദീയസ്കോറോസ്, പാമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ഡാലി റോയി, മീനടം പഞ്ചായത്ത് പ്രസിഡണ്ട് മോനിച്ചൻ കിഴക്കേടം, കോട്ടയം ഡിപിഎം ഡോ. വ്യാസ് സുകുമാരൻ എന്നിവർ പ്രസംഗിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടുദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ13 സെക്ഷൻകളിലായി വിവിധ വിഷയങ്ങളിൽ ഐഎപിസി സംസ്ഥാന പ്രസിഡണ്ട് പ്രദീപ് കൂറ്റനാട്, സംസ്ഥാന സെക്രട്ടറി അബ്ദുൽ കരീം വാഴക്കാട് ഡോ. മാത്യൂസ് നമ്പേലി, ഡോ.എം. ആർ രാജഗോപാൽ (പാലിയം ഇന്ത്യ) ഡോ. ദിവാകരൻ (ഐ പി സി തൃശ്ശൂർ )ഡോ. സൈറു ഫിലിപ്പ് (പ്രിൻസിപ്പാൾ പരിയാരം മെഡിക്കൽ കോളേജ് കണ്ണൂർ)ഡോ. അനിൽ പാലേരി, ഡോ. ഹരിപ്രസാദ് തുടങ്ങിയവർ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസുകൾ നയിക്കും.

ഐ എപിസി കേരളയുടെ 2023- 24 വർഷത്തെ വാർഷിക ജനറൽ ബോഡിയും ഇതിനോട് അനുബന്ധിച്ച് ചേരും. വാർഷിക ബജറ്റ് അവതരണവും 25 -27 വർഷത്തേക്കുള്ള പുതിയ പ്രവർത്തക സമിതിയെയും ഭാരവാഹികളെയും യോഗത്തിൽ തിരഞ്ഞെടുക്കും
പത്രസമ്മേളനത്തിൽ ജനറൽ സെക്രട്ടറി സംഘാടകസമിതി ചെയർമാൻ ഡോ. കോയക്കുട്ടി, കോട്ടയം ജില്ല ട്രഷറർ ഡായി ടി. എബ്രഹം, സ്വാഗതസംഘം പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ തോമസ് ജോൺ, കമ്മിറ്റിയoഗം ബെന്നി കോച്ചേരി എന്നിവർ പരിപാടികൾ വിശദീകരിച്ചു.