
ഇല്ലിക്കൽ: മനുഷ്യ മനസാക്ഷിയുടെ നൊമ്പരങ്ങൾ പലസ്തീൻ്റെ കണ്ണീർ കാഴ്ചകളായി പ്രതീകാത്മതയോടെ കുട്ടികൾ അകമ്പടി സേവിച്ച് കോട്ടയം പടിഞ്ഞാറൻ മേഖല സംയുക്ത മഹല്ല് കമ്മറ്റികളുടെ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഡ്യ റാലിയും ഐക്യദാർഡ്യ സംഗമവും നടന്നു.
ഐക്യദാർഡ്യ റാലി വൈകുന്നേരം 4.30 ന് കുമ്മനം കുളപ്പുരക്കടവിൽ കുമ്മനം ജുമാ മസ്ജിദ് ഇമാം ഷാഹി മൗലവി ഉദ്ഘാടനം ചെയ്തു
കുമ്മനം, താഴത്തങ്ങാടി ടോൾ ജംഗ്ഷൻ, അറവുപുഴ ഇല്ലിക്കൽ വഴി ഇല്ലിക്കൽ കവലയിൽ റാലി സമാപിച്ചു. മഹല്ല് ഇമാമുമാർ ,ജമാഅത്ത് ഭാരവാഹികൾ, കുട്ടികൾ അടക്കം നൂറുകണക്കിന് പേർ റാലിയുടെ ഭാഗമായി.
വൈകിട്ട് 5 ന് ഇല്ലിക്കൽ കവലയിൽ നടന്ന സമാപന സമ്മേളനം താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാം ഷെഫീഖ് മന്നാനി ഉദ്ഘാടനം ചെയ്തു.