
താഴത്തങ്ങാടി: കോട്ടയം പടിഞ്ഞാറൻ മേഖല സംയുക്ത മഹല്ല് കമ്മറ്റികളുടെ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഡ്യ റാലിയും ഐക്യദാർഡ്യ സംഗമവും സെപ്റ്റംബർ 26 ന് 5 മണിക്ക് ഇല്ലിക്കൽ കവലയിൽ നടക്കും.
വൈകുന്നേരം 4 മണിക്ക് കുമ്മനം കുളപ്പുരക്കടവിൽ നടക്കുന്ന ഐക്യദാർഡ്യ റാലി കുമ്മനം ജുമാ മസ്ജിദ് ഇമാം ഷാഹി മൗലവി ഉദ്ഘാടനം ചെയ്യും.
കുമ്മനം, താഴത്തങ്ങാടി ടോൾ ജംഗ്ഷൻ, അറവുപുഴ ഇല്ലിക്കൽ വഴി ഇല്ലിക്കൽ കവലയിൽ റാലി സമാപിക്കും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈകിട്ട് 5 ന് നടക്കുന്ന സമാപന സമ്മേളനം താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാം ഷെഫീഖ് മന്നാനി ഉദ്ഘാടനം ചെയ്യും. വിവിധ ജമാഅത്ത് ഇമാമുമാർ മഹല്ല് ഭാരവാഹികൾ, സംഘടനാ നേതാക്കന്മാർ അടക്കമുള്ളവർ പരിപാടിയുടെ നേതൃത്വം വഹിക്കും,