
കാസർകോട്: അക്ഷരലോകത്തേക്ക് കാലെടുത്തുവെക്കുന്ന കുട്ടികൾ ആദ്യമെഴുതാറ് അമ്മയെന്നാകും. എന്നാല്‍ ഈ വിദ്യാരംഭത്തില്‍ കാസർകോട് നിന്നുള്ള ഒരു പിതാവ് തന്റെ മകള്‍ക്ക് ആദ്യമായി കുറിച്ചുനല്‍കിയത് മറ്റൊന്നാണ്.
കാസർകോട് കാഞ്ഞങ്ങാട് ആവിക്കരയിലെ പ്രിയേഷ് തന്റെ രണ്ടുവയസ്സുകാരി നിള ലക്ഷ്മിക്ക് ‘ഗസ്സ’ എന്നാണ് ആദ്യാക്ഷരം കുറിച്ചത്. മാതാവ് രേഷ്മയും മൂത്തമകള്‍ വൈഗ ലക്ഷ്മിയും ഇതിന് സാക്ഷികളായി. കുഞ്ഞുകൈ കൊണ്ട് നിള ആദ്യമെഴുതിയത് ഫലസ്തീനുവേണ്ടി – ‘ഫലസ്തീൻ കുഞ്ഞുങ്ങളെ സംരക്ഷിക്കുക’ എന്നാണ്.
കുഞ്ഞുങ്ങള്‍ പട്ടിണികിടന്നും ബോംബുപൊട്ടിയും കൊല്ലപ്പെടുമ്പോൾ, അവളുടെ കുഞ്ഞുകൈ കൊണ്ട് മറ്റൊന്നും എഴുതിക്കാൻ തനിക്ക് സാധിക്കില്ലായിരുന്നുവെന്ന് പ്രിയേഷ് പറഞ്ഞു. ‘അക്ഷരമെന്നത് സമരത്തിന്റെ മറ്റൊരു മുഖമാണ്. ഈ രണ്ടാം വയസില്‍ മകള്‍ക്ക് അനീതിക്കെതിരെ ഒരു സമരമായി മാറാൻ കഴിയട്ടെ. വളർന്നു വലുതാകുമ്പോൾ അവളുടെ ആദ്യാക്ഷരത്തെ കുറിച്ച് അഭിമാനിക്കട്ടെ, വാനോളം’ പിതാവ് പറയുന്നു. ആവിക്കര സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ചാരിറ്റി സാമൂഹിക പ്രവർത്തകനുമാണ് പ്രിയേഷ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group