പാലായിലെ തകർന്ന സിന്തറ്റിക് ട്രാക്കിൽ കോട്ടയം ജില്ലാ കായിക മേള നാളെ ആരംഭിക്കും:സിന്തറ്റിക് ട്രാക്ക് നവീകരണം നാല് മാസം മുമ്പ് തുടങ്ങിയെങ്കിലും മഴ കാരണം മുടങ്ങി.

Spread the love

കോട്ടയം: ജില്ലാ കായികമേള 15 മുതല്‍ 17 വരെ നടക്കേണ്ട പാലാ സിന്തറ്റിക് ട്രാക്ക് തകര്‍ച്ചയിലാണ്. പാലാ നഗരസഭാ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് നവീകരണം നാല് മാസം മുമ്പ് തുടങ്ങിയെങ്കിലും മഴ കാരണം മുടങ്ങി.
സംസ്ഥാന ബജറ്റില്‍ അനുവദിച്ച ഏഴു കോടി രൂപ വിനിയോഗിച്ചാണ് നവീകരണം.

video
play-sharp-fill

തകര്‍ന്നു കിടക്കുന്ന സിന്തറ്റിക് ട്രാക്ക് നീക്കം ചെയ്തശേഷം പുതിയത് സ്ഥാപിക്കും. വെള്ളപ്പൊക്കവും അമിത ഉപയോഗവും മൂലമാണ് ട്രാക്ക് തകര്‍ന്നത്. നിര്‍മാണം നഗരസഭയുടെ നിര്‍ദേശപ്രകാരം മാറ്റി വയ്ക്കുകയായിരുന്നുവെന്ന് നഗരസഭാധ്യക്ഷന്‍ തോമസ് പീറ്റര്‍ പറഞ്ഞു. മഴക്കാലത്ത് നിര്‍മാണം നടത്തിയാല്‍ പ്രവൃത്തികള്‍ക്ക് കാലപ്പഴക്കം ലഭിക്കില്ല.

ഡല്‍ഹി ആസ്ഥാനമായുള്ള കമ്പനിയാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. അടങ്കല്‍ കണക്കാക്കുമ്ബോള്‍ ജംപിംഗ്, ത്രോ ഇനങ്ങള്‍ നടക്കുന്നയിടം തുടങ്ങിയ ഭാഗങ്ങളിലെ സിന്തറ്റിക്ക് കണക്കിലെടുത്തിരുന്നില്ല. നിലവിലെ സാഹചര്യത്തില്‍ ഇത്തരം ഭാഗങ്ങളും നവീകരിക്കുന്നത് പരിഗണിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group