
പാലാ : എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.ഷോണ്‍ ജോർജിനായി വോട്ട് അഭ്യർത്ഥിച്ച് മുനമ്പം സമരസമിതി പ്രവർത്തകർ. രാവിലെ പാലായില്‍ കുരിശുപള്ളി കവലയിലുള്ള തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ഓഫീസിൽ എത്തിയ പ്രവർത്തകരെ പാലായിലെ പ്രവർത്തകർ സ്വീകരിച്ചു.
നാല് ദിവസം പാലായില്‍ താമസിച്ച് പ്രചാരണം നടത്തും. സമരസമിതി നേതാവ് ഫിലിപ്പ് ജോസഫ്, മുനമ്പം പഞ്ചായത്ത് അംഗം കുഞ്ഞുമോൻ എന്നിവരുടെ നേതൃത്വത്തില്‍ തൊണ്ണൂറ് വയസുകാരിയായ മഹതിയമ്മയുള്‍പ്പെടെ 25 പേരാണ് എത്തിയത്.
യു.ഡി.എഫും, എല്‍.ഡി.എഫും ഞങ്ങളെ ഉപേക്ഷിച്ചപ്പോള്‍ നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട് എന്ന് പറഞ്ഞു മുന്നോട്ട് വന്നത് ഷോണാണെന്ന് മുനമ്പം പഞ്ചായത്ത് അംഗം കുഞ്ഞുമോൻ പറഞ്ഞു. പ്രതിഫലം ആഗ്രഹിച്ചല്ല താൻ മുനമ്പം ജനതക്കായി പ്രവർത്തിച്ചതെന്നും, തന്റെ ജീവിതത്തെ മാറ്റിമറിച്ച നാടാണ് മുനമ്പമെന്നും ഷോണ്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.എസ് ജയസൂര്യൻ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അഡ്വ.ജി അനീഷ്, ജില്ലാ കമ്മറ്റി അംഗം സതീഷ് തലപ്പലം എന്നിവർ ചേർന്നാണ് സംഘത്തെ സ്വീകരിച്ചത്.



