പാലാ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രം: ജോസ് കെ മാണിയും മാണി സി കാപ്പനും ഒരിക്കൽക്കൂടി ഏറ്റുമുട്ടുന്നു: തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപേ അങ്കത്തട്ടിലേറി ഇരുവരും: ആദ്യം വാക്പോര്

Spread the love

കോട്ടയം: കേരളം ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമായി പാലാ മാറുന്നു. തീപാറുന്ന പോരാട്ടമാണ് ഇക്കുറി പാലായിൽ നടക്കുക. തെരഞ്ഞെടുപ്പ്
പ്രഖ്യാപിക്കും മുൻപേ പാലായില്‍ പ്രചരണം തുടങ്ങി. നിയമസഭാ തെരഞ്ഞെടുപ്പ് മത്സരചിത്രം പാലായിൽ തെളിയുന്നു. ജോസ് കെ. മാണി എല്‍ഡിഎഫ് സ്ഥാനാർഥിയാകും.

video
play-sharp-fill

ഇത്തവണയും ജോസ് കെ.
മാണി- മാണി സി. കാപ്പൻ പോരാട്ടമാണ് പാലയില്‍ നടക്കുക. എൻഡിഎ സ്ഥാനാർഥിയായി ഷോണ്‍ ജോർജ് കൂടി മത്സര രംഗത്തേയ്ക്ക് എത്തുമ്പോള്‍ ശക്തമായ പോരാട്ടം ആകും ഇത്തവണയും പാലായില്‍ നടക്കുക. കെ.എം. മാണിയുടെ തട്ടകത്തില്‍ കെ.എം. മാണി ഏറ്റവും അധികം തവണ തോല്‍പ്പിച്ച മാണി സി. കാപ്പനോട് തോറ്റത് ജോസ് കെ. മാണിക്ക് തിരിച്ചടിയായിരുന്നു. ഇത്തവണ കാപ്പനെ തോല്‍പ്പിച്ച്‌ പ്രതികാരം വീട്ടാനാണ് ജോസ് ഇറങ്ങുന്നത്.

അതേസമയം, മണ്ഡലത്തിലെ വികസന പദ്ധതികളെ ചൊല്ലി ജോസ് കെ. മാണിയും മാണി സി. കാപ്പനും തമ്മില്‍ രൂക്ഷമായ വാക്പോര്. എംഎല്‍എ എന്ന നിലയില്‍ മാണി സി. കാപ്പൻ പരാജയമാണെന്ന് ജോസ് കെ. മാണി വിമർശിച്ചു. അതേസമയം, ജോസ് കെ. മാണിയെ വികസനം മുടക്കിയെന്ന് വിളിച്ചാണ് മാണി സി. കാപ്പൻ തിരിച്ചടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“മാണി സാറിനോട് ഞാൻ മൂന്ന് തവണ തോറ്റു. അദ്ദേഹം ചെയ്യുന്ന ഒരു വികസനത്തിനും ഞാൻ തടസം നിന്നിട്ടില്ല. ഇവിടത്തെ വികസന പ്രവർത്തനങ്ങള്‍ക്ക് മുഴുവൻ വിഘാതം സൃഷ്ടിക്കുന്നത് ജോസ് കെ. മാണിയാണ്”- എന്നായിരുന്നു മാണി സി. കാപ്പന്റെ പ്രതികരണം.

“മാണി സാർ കൊണ്ടുവന്ന പദ്ധതിയുടെ 90 ശതമാനം തീർത്തു, 10 ശതമാനം തീർക്കാത്തതിന് കാരണം ജോസ് കെ. മാണിയാ എന്ന് പറഞ്ഞാല്‍ എന്‍റെ അപ്പൻ 90 ശതമാനം തീർത്ത പദ്ധതിയെ ഞെരുക്കി കൊല്ലാൻ ഞാൻ ശ്രമിക്കുമോ?” എന്നായിരുന്നു ജോസ് കെ. മാണിയുടെ മറുപടി.

തെരഞ്ഞെടുപ്പ് അടുക്കും തോറും ഇനിയും വാക്പോര് മുറുകുമെന്നത് തീർച്ചയാണ്.
അതേസമയം ജോസ് കെ മാണിക്കിത് ജീവൻമരണ പോരാട്ടമാണ്. മുന്നണി മാറ്റ ചർച്ച വിവാദത്തിലായതോടെ പരാജയപ്പെട്ടാൽ അതോടെ കേരളാ കോൺഗ്രസിന്റെ വിലാസം പോകും. അതിനാൽ എങ്ങനെയും വിജയിക്കാനുളള തത്രപ്പാടിലാണ് ജോസ് .