
പാല: പാലായിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ജോസ് കെ മാണിയുടെ മണ്ഡലംതല പര്യടനപരിപാടികള്‍ പൂര്‍ത്തീയായി. ഇനി നിയോജകമണ്ഡലത്തിലെ സ്‌ഥാപനങ്ങളിലൂടെയും ആരാധനാലയങ്ങളിലൂടെയും വോട്ട് അഭ്യര്‍ത്ഥിച്ച് വോട്ടപ്രദക്ഷിണം നടത്തുകയാണ് സ്‌ഥാനാര്‍ഥി. എങ്ങും ഹൃദ്യമായ സ്വീകരണമാണ് ലഭിക്കുന്നത്.
വെള്ളാപ്പാട് ഭഗവതി ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവത്തോടനുബന്ധിച്ച് ജീവത എഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തിയപ്പോള്‍ ഏറെനേരം ഭക്‌തജനങ്ങള്‍ക്കൊപ്പം ക്ഷേത്രാങ്കണത്തില്‍ ചിലവഴിച്ചു.
രാവിലെ രാമപുരം, പ്രവിത്താനം മേഖലകളിലെ സ്‌ഥാപനങ്ങളിലും സ്വാശ്രയ സംഘങ്ങളിലുമെത്തി ജീവനക്കാരോട് വോട്ട് അഭ്യര്‍ത്ഥിച്ചു. അവിടെയുള്ള രണ്ട് കുടുംബ സംഗമങ്ങളില്‍ പങ്കെടുത്തു. കടനാട് ശ്രീധര്‍മ്മശാസ്‌താക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മഹാപ്രസാദമൂട്ട് ചടങ്ങിലും സംബന്ധിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊടുംമ്പിടിയിലെ സന്ധ്യ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ വിസിബ് സ്വാശ്രയ സംഘത്തിലെത്തി ജീവനക്കാരോടും അധ്യാപകരോടും വോട്ട് അഭ്യര്‍ത്ഥിച്ചു. അവരോടൊപ്പം ഉച്ചഭക്ഷണം കഴിച്ചു.ഉച്ചയ്‌ക്കുശേഷം മൂന്ന് കുടുംബ സംഗമങ്ങളില്‍ പങ്കെടുത്തു.വൈകുന്നേരം എല്‍.ഡി.എഫ് സംഘടിപ്പിച്ച ഡി.ജെ വിത്ത് യൂത്ത് റോഡ് ഷോയില്‍ യുവജനങ്ങള്‍ക്കൊപ്പം പങ്കെടുത്തു.
തുടര്‍ന്ന് നാല് കുടുംബ സംഗമങ്ങളില്‍ സംബന്ധിച്ചു. എല്‍ഡിഎഫ് നേതാക്കള്‍ സംബന്ധിച്ച തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലും ജോസ് കെ. മാണി പങ്കെടുത്തു.



