ആവേശകരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പാലായിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ.മാണിയുടെ മണ്ഡല പര്യടനം ഇന്ന് പൂർത്തിയാകും: ഇന്നത്തെ പര്യടനം ചേർപ്പുങ്കൽ നിന്ന് ആരംഭിച്ചു.

Spread the love

പാലാ:എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണിയുടെ വാഹന പര്യടനം ഇന്ന് സമാപിക്കുകയാണ്.
ഇന്നത്തെ വാഹന പര്യടനം രാവിലെ എട്ടുമണിക്ക് കൊഴുവനാൽ പഞ്ചായത്തിലെ ചേർപ്പുങ്കൽ പള്ളി ജംഗ്ഷനിൽ നിന്നും തുടങ്ങി മേവട ജംഗ്ഷനിൽ സമാപിക്കും. തുടർന്ന് മുത്തോലി പഞ്ചായത്തിലെ മുത്തോലി കടവിൽ നിന്നും തുടങ്ങി മുത്തോലി കവലയിൽ സമാപിക്കും.

video
play-sharp-fill

ഉച്ചയ്ക്ക് ശേഷം രണ്ടുമണി മുതൽ മേലുകാവ് പഞ്ചായത്തിലെ ഇടമറുക് പള്ളി ജംഗ്ഷനിൽ നിന്നും തുടങ്ങി കുരിശിങ്കൽ ജംഗ്ഷനിൽ സമാപിക്കും. വൈകുന്നേരം നാലുമണിക്ക് പാലാ മുനിസിപ്പാലിറ്റിയിലെ കൊച്ചിടപ്പാടി ജംഗ്ഷനിൽ നിന്നും തുടങ്ങി ദർശന ജംഗ്ഷനിൽ സമാപിക്കും.

പാലായിൽ ഇൻഫോസിറ്റി എന്നത് പ്രതിജ്ഞയാണ്
ജോസ് കെ മാണി
എലിക്കുളം:_പാലായിൽ ഇൻഫോസിറ്റി എന്നത് തെരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമല്ല പ്രതിജ്ഞയാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണി.ഇൻഫോസിറ്റിയും ട്രിപ്പിൾ ഐടിയും സയൻസ് സിറ്റിയും ഒരു ശൃംഖല പോലെ പ്രവർത്തിക്കുന്ന മേഖലയാക്കിഈ പ്രദേശത്തെ മാറ്റിയെടുക്കും.പ്രാദേശിക സാധ്യതകൾ കണ്ടെത്തി പിൽഗ്രിം ടൂറിസവും മൗണ്ടൻ ടൂറിസവും സംയോജിപ്പിക്കുന്ന പദ്ധതികൾ ആവിഷ്കരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂഞ്ഞാർ മണ്ഡലത്തിൻ്റെ ഭാഗമായിരുന്ന തലപ്പലവും, തലനാടും, മൂന്നിലവും, മേലുകാവിലും വികസനമെത്തിയത് ഈ പഞ്ചായത്തുകൾ പാലായോട് കൂട്ടി ചേർത്തതിനു ശേഷം മാത്രമാണ്.നല്ല റോഡുകളോ ഗതാഗത സൗകര്യങ്ങളോ ഇല്ലാതെ സാധാരണ ജനജീവിതം സാദ്ധ്യമല്ലാതിരുന്ന ഈ മേഖലയിൽ വലിയ മുന്നേറ്റമാണ് കെ.എം.മാണി ജനപ്രതിനിധി എന്ന നിലയിൽ നടപ്പാക്കിയത്.നിർഭാഗ്യവശാൽ കഴിഞ്ഞ ഏഴ് വർഷമായി ഈ മേഖലയിൽ വികസനം സ്തംഭനാവസ്ഥയിലാണ്.അതിന് പരിഹാരം കാണാൻ കഠിനാധ്വാനം ചെയ്യുമെന്നും പാലായെ വീണ്ടും വികസന മാതൃകയാക്കി മടക്കിക്കൊണ്ടു വരുമെന്നും

ജോസ് കെ മാണി പറഞ്ഞു.തലപ്പലം, ഭരണങ്ങാനം, മീനച്ചിൽ, എലിക്കുളം പഞ്ചായത്തുകളിലെ വിവിധ പര്യടന കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കളത്തൂക്കടവിൽ നിന്നും ആരംഭിച്ച തലപ്പലം പഞ്ചായത്തിലെ പര്യടനം സമാപിച്ചു.ഭരണങ്ങാനത്തുനിന്നും ആരംഭിച്ച പഞ്ചായത്ത്തല പര്യടനം കയ്യൂരിൽ സമാപിച്ചു.ഉച്ചകഴിഞ്ഞ് പാറപ്പള്ളി നിന്നും ആരംഭിച്ച മീനച്ചിൽ പഞ്ചായത്ത് പര്യടനം പൈകയിൽ സമാപിച്ചു.

തോണിപ്പാറയിൽ നിന്നും ആരംഭിച്ച എലിക്കുളം പഞ്ചായത്ത് പര്യടനം പൈക ആശുപത്രി ജംഗ്ഷനിലാണ് സമാപിച്ചത് .എൽഡിഎഫ് നേതാക്കളായ അഡ്വ. ജോസ് ടോം, പ്രൊഫ ലോപ്പസ് മാത്യു, ലാലിച്ചൻ ജോർജ്,സജേഷ് ശശി,ബാബു കെ ജോർജ്,ഔസേപ്പച്ചൻ തകിടിയേൽ,അഡ്വ വി ടി തോമസ്,ടോബിൻ കെ അലക്സ്,ഷാജി കടമല,കെ ഷാജ കുമാർ, ബെന്നി മൈലാടൂർ,ഔസേപ്പച്ചൻ വാളിപ്ലാക്കൽ,ബേബി ഉഴുത്തുവാൽ,പ്രശാന്ത് നന്ദകുമാർ,പി കെ ആനന്ദക്കുട്ടൻ, പെണ്ണമ്മ ജോസഫ് പന്തലാനി,എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.