കോട്ടയം പാലായിൽ ഗാലറി തകർന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്: ഇന്നു രാവിലെ 9 മണിയോടെ പാലാ സെന്‍റ് തോമസ് കോളേജ് ഗ്രൗണ്ടിലെ താല്‍ക്കാലിക ഗാലറിയാണ് തകർന്നത്: പരിക്കേറ്റ എൻസിസി- എൻഎസ്‌എസ് വിദ്യാർഥികളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Spread the love

പാലാ: ഗാലറി തകർന്ന് വിദ്യാർഥികള്‍ക്ക് പരിക്ക്. പാലാ സെന്‍റ് തോമസ് കോളേജ് ഗ്രൗണ്ടില്‍ താല്‍ക്കാലിക ഗാലറിയാണ് തകർന്നത്.

ഇന്ന് രാവിലെ ഒമ്പത് മണിയോടുകൂടിയാണ് ഗാലറി തകര്‍ന്നത്. എൻസിസി-

എൻഎസ്‌എസ് വിദ്യാർഥികള്‍ക്കാണ് അപകടത്തില്‍ പരിക്ക് പറ്റിയത്. ഇവരെ പാല

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. സർദാർ

വല്ലഭായി പട്ടേലിന്‍റെ ജന്മ വാർഷികത്തോടനുബന്ധിച്ച്‌ പരിപാടിക്ക് ഒരുങ്ങുന്നതിനിടയാണ് അപകടം. താല്‍ക്കാലികമായി നിര്‍മിച്ച ഗാലറിയാണ് ഇത്.