ബിജെപിയിലേക്ക് പോകുമെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം തള്ളി പാലായിലെ പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് സ്വതന്ത്ര കൗണ്‍സിലർമാർ.

Spread the love

കോട്ടയം: ബിജെപിയിലേക്ക് പോകുമെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം തള്ളി പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് സ്വതന്ത്ര കൌണ്‍സിലർമാർ.
കുപ്രചരണത്തിന് പിന്നില്‍ കേരള കോണ്‍ഗ്രസ് എം നേതാക്കളാണെന്ന് പാലാ മുൻസിപ്പല്‍ ചെയർപേഴ്സൻ ദിയ പുളിക്കക്കണ്ടം മാധ്യമങ്ങളോട് പറഞ്ഞു.

video
play-sharp-fill

പാലായില്‍ യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും പുളിക്കക്കണ്ടം കുടുംബം വ്യക്തമാക്കി. ഷോണ്‍ ജോർജിനൊപ്പം ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ദിയക്കെതിരായ പ്രചാരണം.
ഒരു കടയുടെ ഉദ്ഘാടനത്തിന് സ്വച്ചി ഓണ്‍ കർമം നിർവഹിച്ചത് ചെയർപേഴ്സനായ ദിയ ആയിരുന്നു.

കടയുടമ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ഇതോടെ ഷോണിന്‍റെയും ദിയയുടെയും ചിത്രം വെട്ടി സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയതെന്നാണ് കുടുംബത്തിന്‍റെ ആരോപണം. പ്രചാരണം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാസ്തവവിരുദ്ധമാണെന്നാണ് പുളിക്കക്കണ്ടം കുടുംബത്തിന്‍റെ വിശദീകരണം. തെരഞ്ഞെടുപ്പില്‍ വിജയിച്ച്‌ യുഡിഎഫ് പിന്തുണ തന്നതോടെ തങ്ങള്‍ യുഡിഎഫിന്‍റെ ഭാഗമാണെന്ന് ദിയ പറഞ്ഞു. മാണി സി കാപ്പൻ മന്ത്രിയായി കാണണമെന്നാണ് തങ്ങളുടെ ലക്ഷ്യം.

യുഡിഎഫ് ഭരണത്തില്‍ വരണമെന്ന ആഗ്രഹത്തോടെയാണ് തങ്ങള്‍ പ്രവർത്തിക്കുന്നതെന്നും ദിയ പറഞ്ഞു. സുരേഷ് ഗോപിയുമായി മൂന്ന് പതിറ്റാണ്ടിലേറെയായി കുടുംബ ബന്ധമുണ്ട്. അതിനെ രാഷ്ട്രീയമായി കൂട്ടിക്കുഴയ്ക്കേണ്ട കാര്യമില്ലെന്നും പുളിക്കക്കണ്ടം കുടുംബം വ്യക്തമാക്കി