വയോധികയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോയിൽ കാറിടിച്ചു: വയോധികയടക്കം 4 പേർക്ക് പരിക്ക്: അപകടം പാലാ കൊച്ചിടപ്പാടിയില്‍

Spread the love

പാലാ: കൊച്ചിടപ്പാടിയില്‍ വയോധികയ്ക്ക് അസുഖം മൂർഛിച്ചതിനെത്തുടർന്നു പാലാ ജനറല്‍ ആശുപത്രിയിലേക്ക് പുറപ്പെട്ട കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ അമിത വേഗത്തില്‍ എത്തിയ കാറിടിച്ച്‌ വയോധികയ്ക്കും മൂന്ന് കുടുംബാംഗങ്ങള്‍ക്കും പരുക്കേറ്റു.

പനയ്ക്കപ്പാലം കൊണ്ടാട്ട് കുസുമകുമാരി, കെ.കെ മുരളീധരപ്പണിക്കർ, രാകേഷ്, ആര്യ എന്നിവർക്കാണ് പരുക്കേറ്റത്. പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച ഇവരെ മെഡിക്കല്‍ കോളജിലേക്ക് റഫർ ചെയ്തു.

കുസുമകുമാരിയ്ക്ക് അസുഖം കൂടിയതിനെ തുടർന്ന് ഓട്ടോറിക്ഷയില്‍ ജനറല്‍ ആശുപത്രിയിലേയ്ക്ക് വരും വഴി കൊച്ചിടപ്പാടി ഐ.എം.എ ജങ്ങ്ഷനു സമീപമാണ് ഓട്ടോയില്‍ കാറിടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമിത വേഗതയില്‍ പാലാ ഭാഗത്തു നിന്നും പാഞ്ഞു വന്ന കാർ വഴിയില്‍ വട്ടം കറങ്ങി ഓട്ടോയില്‍ ഇടിയ്ക്കുകയായിരുന്നു. പാലാ പോലീസ് മേല്‍നടപടി സ്വീകരിച്ചു.