പാലായെ എ ക്ലാസ് മണ്ഡലമാക്കും: ജോസ് കെമാണി:എൽഡിവൈഎഫ് റോഡ് ഷോ ഇന്ന് വൈകിട്ട് 5-ന് പാലായിൽ

Spread the love

പാലാ: വികസന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിൽ സംസ്ഥാനത്തെ ക്ലാസ് മണ്ഡലമാക്കി പാലായെ മാറ്റിയെടുക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി.എംഎൽഎ ഫണ്ട് വിനിയോഗം മാത്രമല്ല ഒരു ജനപ്രതിനിധിയുടെ ചുമതലയെന്ന ഉറച്ച ബോധ്യത്തോടെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കും.

video
play-sharp-fill

വിദ്യാഭ്യാസ ആരോഗ്യ ടൂറിസം മേഖലകളിൽ പുതിയ കാലഘട്ടം തുറന്നിടുന്ന അനന്ത സാധ്യതകൾ പാലായിൽ എത്തിക്കുന്നതിന് ജനപ്രതിനിധി എന്ന നിലയിൽ കഠിനാധ്വാനം ചെയ്യും.ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾ പഠിക്കാൻ എത്തുന്ന ആധുനിക സ്ഥാപനങ്ങളുള്ള കേരളത്തിലെ മുഖ്യ മേഖലയായി പാലാ വളരണം എന്ന കാഴ്ചപ്പാടോടെ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കും.

പിൽഗ്രിം ടൂറിസവും ,മൗണ്ടൻ ടൂറിസവും സംയോജിപ്പിച്ചുകൊണ്ടുള്ള ഗ്രീൻ ടൂറിസത്തിന് പാലാ നിയമസഭാ നിയോജകമണ്ഡലത്തിലെ മലയോര മേഖലയിൽ അനന്ത സാധ്യതകളണുള്ളത് .ഇതിനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കും.കുടിവെള്ളക്ഷാമം സമ്പൂർണ്ണമായി പരിഹരിക്കുന്നതിനും നിലവാരമുള്ള റോഡുകളും പുതിയ പാലങ്ങളും നിർമ്മിക്കുന്നതിനും പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊഴുവനാൽ, മുത്തോലി,മേലുകാവ് എന്നീ പഞ്ചായത്തുകളിലും പാലാ മുനിസിപ്പാലിറ്റിയിലും നടന്ന സ്ഥാനാർത്ഥി പര്യടനങ്ങളിൽ നൽകിയ സ്വീകരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ചേർപ്പുങ്കൽ പള്ളിപ്പടിയിൽ നിന്നും ആരംഭിച്ച കൊഴുവനാൽ പഞ്ചായത്ത് പര്യടനം മേവടയിൽ സമാപിച്ചു.മുത്തോലി പഞ്ചായത്തിലെ പര്യടനം മുത്തോലി കടവിൽ നിന്നും ആരംഭിച്ച് മുത്തോലി കവലയിൽ സമാപിച്ചു.ഇടമറ പള്ളിപ്പടിയിൽ നിന്നും ആരംഭിച്ച മേലുകാവ് പര്യടനം കുരിശിങ്കലിൽ സമാപിച്ചു .

കളത്തൂക്കടവിൽ നിന്നും ആരംഭിച്ച തലപ്പലം പഞ്ചായത്തിലെ പര്യടനം സമാപിച്ചു.ഭരണങ്ങാനത്തുനിന്നും ആരംഭിച്ച പഞ്ചായത്ത്തല പര്യടനം കയ്യൂരിൽ സമാപിച്ചു.ഉച്ചകഴിഞ്ഞ് പാറപ്പള്ളി നിന്നും ആരംഭിച്ച മീനച്ചിൽ പഞ്ചായത്ത് പര്യടനം പൈകയിൽ സമാപിച്ചു. തോണിപ്പാറയിൽ നിന്നും ആരംഭിച്ച എലിക്കുളം പഞ്ചായത്ത് പര്യടനം പൈക ആശുപത്രി ജംഗ്ഷനിലാണ് സമാപിച്ചത്

.എൽഡിഎഫ് നേതാക്കളായ അഡ്വ. ജോസ് ടോം, പ്രൊഫ ലോപ്പസ് മാത്യു, ലാലിച്ചൻ ജോർജ്,സജേഷ് ശശി,ബാബു കെ ജോർജ്,ഔസേപ്പച്ചൻ തകിടിയേൽ,അഡ്വ വി ടി തോമസ്,ടോബിൻ കെ അലക്സ്,ഷാജി കടമല,കെ ഷാജ കുമാർ, ബെന്നി മൈലാടൂർ,ഔസേപ്പച്ചൻ വാളിപ്ലാക്കൽ,ബേബി ഉഴുത്തുവാൽ,പ്രശാന്ത് നന്ദകുമാർ,പി കെ ആനന്ദക്കുട്ടൻ, ജോസ് പാറേക്കാട്ട്,എബ്രഹാം പി മാത്യു എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

എൽഡിവൈഎഫ് റോഡ് ഷോ ഇന്ന്
വൈകിട്ട് 5-ന് നടക്കും.   

പാലാ:എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് സ്ഥാനാർത്ഥി പങ്കെടുക്കുന്ന റോഡ് പാലാ ടൗണിൽ നടക്കും.