
സ്വന്തം ലേഖിക
കോട്ടയം: ജാഫർ ഇടുക്കി, കോട്ടയം രമേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി എം അനിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ” “പാളയം പി സി “.
സന്തോഷ് കീഴാററൂർ,ധർമ്മജൻ ബോൾഗാട്ടി,
ബിനു അടിമാലി, ഉല്ലാസ് പന്തളം,
സുധീർ, ഡോക്ടർ സൂരജ്, ജോൺ വർക്കി, ആന്റണി ഏലൂർ,സ്വരൂപ്, നിയ,മാലാ പാർവതി,
മഞ്ജു പത്രോസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. റാസ് മൂവീസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രദീപ് നായർ നിർവ്വഹിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സത്യചന്ദ്രൻ പോയിൽ കാവ്, വീജിലേഷ് കുറുവാലൂർ എന്നിവർ ചേർന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു. ജ്യോതിഷ് ടി കാശി,
അഖില സായൂജ്, ശ്രീനി ചെറോട്ട്, ഡോക്ടർ സൂരജ് ജോൺ വർക്കി എന്നിവരുടെ വരികൾക്ക് സാദിഖ് പന്തലൂർ സംഗീതം പകരുന്നു. ഷഹബാസ് അമൻ,സിതാര കൃഷണകുമാർ,അജിത്ത് നാരായണൻ,വർഷ വിനു എന്നിവരാണ് ഗായകർ.
എഡിറ്റിംഗ്-രഞ്ജിത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഡോക്ടർ സൂരജ് ജോൺ വർക്കി,
പ്രൊഡക്ഷൻ കൺട്രോളർ- ആൻ്റണി ഏലൂർ, കല-സുബൈർ സിന്ധഗി, മേക്കപ്പ്-അനീസ് മുഹമ്മദ്,വസ്ത്രാലങ്കാരം-കുക്കു ജീവൻ,സ്റ്റിൽസ്-സലീഖ് എസ് ക്യു,
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സുജിത് അയിനിക്കൽ, ലൊക്കേഷൻ- നിലമ്പൂർ, കോഴിക്കോട്, മൈസൂർ, വയനാട്.
പി ആർ ഒ-എ എസ് ദിനേശ്.