പാലായിൽ ആദ്യം വോട്ട് ചെയ്ത് മാണി സി.കാപ്പൻ: ആദ്യ മണിക്കൂറുകളിൽ 13.2 ശതമാനം വോട്ടിംങ്; വിജയം ഉറപ്പെന്ന് പ്രഖ്യാപിച്ച് മുന്നണികൾ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: പാലായിൽ തന്റെ ബൂത്തിൽ ആദ്യമായി വോട്ട് ചെയ്ത് എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി.കാപ്പൻ. ആദ്യം വോട്ട് ചെയ്തത് കൊണ്ടു തന്നെ വിജയം തനിക്ക് തന്നെ ഉറപ്പെന്നാണ് മാണി സി.കാപ്പന്റെ പ്രഖ്യാപനം.
കെഎം മാണിക്ക് ശേഷവും ഒരു മാണി പാല തന്നെ ഭരിക്കുമെന്നും അത് താനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ യുഡിഎഫിലെ അസംതൃപ്തർ തനിക്ക് വോട്ടു ചെയ്യുമെന്നും അത് ഇടതുപക്ഷത്തിന് ഗുണകരമാകുമെന്നും മാണി സി കാപ്പൻ പറഞ്ഞു.


കഴിഞ്ഞ തവണ ചെയ്യപ്പെടാതെ പോയ വോട്ടുകൾ ഇടതുപക്ഷത്തേക്ക് മറിയുമെന്ന പ്രതീക്ഷയും മാണി സി കാപ്പൻ പ്രകടിപ്പിച്ചു. വോട്ടെണ്ണൽ ദിവസവും ഇന്നത്തെപ്പോലെ സന്തോഷത്തോടെ പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാലാ നഗരസഭയിലെ കാണാട്ടുപാറയിലെ 119 ാം നമ്ബർ ബൂത്തിലാണ് അദ്ദേഹം വോട്ടു ചെയ്തത്. രാവിലെ 7 മണിക്ക് തന്നെ കുടുംബത്തോടൊപ്പം എത്തി മാണി സി കാപ്പൻ വോട്ടു ചെയ്തു മടങ്ങി.
വിജയം യുഡിഎഫിനൊപ്പമാകുമെന്നും, മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതമാകുമെന്നും യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം പറഞ്ഞു. രാവിലെ ഏഴിന് മീനച്ചിൽ പഞ്ചായത്തിലെ കൂവത്തോട് ഗവ.എൽ.പി സ്‌കൂളിലാണ് സ്ഥാനാർത്ഥി വോട്ട് രേഖപ്പെടുത്തിയത്. തുടർന്ന് ഇദ്ദേഹം മാധ്യമങ്ങളെ കണ്ടപ്പോഴാണ് വിജയ പ്രതീക്ഷ പങ്കു വച്ചത്. എന്നാൽ, ബി.ജെ.പി സ്ഥാനാർത്ഥി എൻ.ഹരിയ്ക്ക് മണ്ഡലത്തിൽ നിലവിൽ വോട്ട് ഇല്ല. എന്നാൽ, വോട്ടെടുപ്പ് ദിവസം മണ്ഡലത്തിൽ എത്തിയ സ്ഥാനാർത്ഥി വിജയപ്രതീക്ഷ തന്നെ പങ്കു വച്ചു.
ആദ്യ മണിക്കൂറുകളിൽ പോളിംങ് ശതമാനം 13.2 ശതമാനത്തിലേയ്ക്ക് എത്തിയിട്ടുണ്ട്. എല്ലാ പോളിംങ് ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരകാണുന്നുണ്ട്. ഇതുവരെ ആകെ 13937 വോട്ടർമാർ വോട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 7413 പേർ പുരുഷന്മാരും, 6524 പേർ സ്ത്രീകളുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group