play-sharp-fill
‘ പലവട്ടം മത്സരിച്ചവർ മാറണം’ ;കെ വി തോമസിനെതിരെ യൂത്ത്‌കോൺഗ്രസിന്റെ പേരിൽ പോസ്റ്റർ

‘ പലവട്ടം മത്സരിച്ചവർ മാറണം’ ;കെ വി തോമസിനെതിരെ യൂത്ത്‌കോൺഗ്രസിന്റെ പേരിൽ പോസ്റ്റർ

സ്വന്തം ലേഖിക

കൊച്ചി: ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥികൾ സംബന്ധിച്ച് കോൺഗ്രസിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ നേതാക്കൾക്കെതിരെ പോസ്റ്റർ. കൊച്ചി കോർപറേഷൻ ഓഫീസിനും ഡി.സി.സി ഓഫീസിന് സമീപത്തുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

അധികാരത്തിലുള്ളവരും പലവട്ടം മൽസരിച്ചവരും മാറി നിൽക്കണമെന്ന് യൂത്ത് കോൺഗ്രസിൻറെ പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ ആവശ്യപ്പെടുന്നു. കെ.വി തോമസ് കോൺഗ്രസ് ഹൈക്കമാൻഡുമായി ഡൽഹിയിൽ ചർച്ച നടത്തിയതിന് പിന്നാലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം സീറ്റിൽ സ്ഥാനാർഥിത്വത്തിന് പരിഗണിക്കുന്നവരിൽ കെ.വി തോമസും ഉണ്ട്. സീറ്റിനായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുൻ അധ്യക്ഷ രാഹുൽ ഗാന്ധി എന്നിവരുമായികെ.വി തോമസ്‌കൂടിക്കാഴ്ച നടത്തുന്നുണ്ട്.