video
play-sharp-fill

പാലത്തായിയിൽ ഇരയുടെ നീതിയ്ക്കു വേണ്ടി വാദിക്കുന്നവർ കാണുക കാസർകോട് നിന്നുള്ള വാർത്ത: പ്രായപൂർത്തിയാകാത്ത മകളെ മദ്രാസാ അദ്ധ്യാപകനായ പിതാവ് പീഡിപ്പിച്ചു; മകളെ പീഡിപ്പിച്ച പിതാവ് സുഹൃത്തുക്കൾക്കും കാഴ്ച വച്ചു

പാലത്തായിയിൽ ഇരയുടെ നീതിയ്ക്കു വേണ്ടി വാദിക്കുന്നവർ കാണുക കാസർകോട് നിന്നുള്ള വാർത്ത: പ്രായപൂർത്തിയാകാത്ത മകളെ മദ്രാസാ അദ്ധ്യാപകനായ പിതാവ് പീഡിപ്പിച്ചു; മകളെ പീഡിപ്പിച്ച പിതാവ് സുഹൃത്തുക്കൾക്കും കാഴ്ച വച്ചു

Spread the love

തേർഡ് ഐ ബ്യൂറോ

കാസർകോട്: പാലത്തായിയിൽ ആർ.എസ്.എസ് നേതാവായ പത്മരാജൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതാണ് മാധ്യമങ്ങളിലെയും, സോഷ്യൽ മീഡിയയിലെയും പ്രധാന ചർച്ച. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അദ്ധ്യാപകനായ പത്മരാജന് ജാമ്യം ലഭിച്ചതോടെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങളാണ് ഉയർന്നത്. ഇതിനു പിന്നാലെയാണ് ഏറ്റവും ഒടുവിൽ കാസർകോട് നിന്നു വാർത്തയാണ് വിഷയത്തിനൊപ്പം വീണ്ടും സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.

കാസർകോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മദ്രസാ അദ്ധ്യാപകനായ പിതാവടക്കം നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച പിതാവ്, സുഹൃത്തുക്കൾക്കു ഇവരെ കാഴ്ച വയ്ക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാസർഗോഡ് തൈക്കടപ്പുറത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പെൺകുട്ടി തന്നെയാണ് നീലേശ്വരം പൊലീസ് സ്റ്റേഷനിലെത്തി ഇവർക്കെതിരെ പരാതി നൽകിയത്.

എട്ടാംക്‌ളാസിൽ പഠിക്കുന്ന സമയംമുതൽ പിതാവ് പീഡിപ്പിക്കുകയായിരുന്നെന്നും ഏഴുപേർ തന്നെ ഉപദ്രവിച്ചെന്നും പെൺകുട്ടി മൊഴിനൽകിയിട്ടുണ്ട്. വീട്ടിൽ വച്ചായിരുന്നു പീഡനം നടന്നത്. കുട്ടിയെ ഉടൻ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും.

അറസ്റ്റിലായവർക്കെതിരെ പോക്‌സോ കേസാണ് ചുമത്തിയിയിരിക്കുന്നത്. കുട്ടിയുടെ പിതാവിനെതിരെ നേരത്തേയും പോക്‌സോ കേസ് എടുത്തിരുന്നു. അതേസമയം .പീഡന വിവരം കുട്ടിയുടെ അമ്മയ്ക്ക് അറിയാമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇവരെയും പ്രതി ചേർത്തേക്കും. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടാേ എന്ന് ഇപ്പോൾ പറയാനാവില്ലെന്നാണ് പൊലീസ് പറയുന്നത്.