പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം; ഇന്ന് കോഴിക്കോട് പ്രാര്‍ത്ഥനാസമ്മേളനം, ജിഫ്രി തങ്ങള്‍ ഉദ്ഘാടനം ചെയ്യും

Spread the love

 

സ്വന്തം ലേഖിക

 

കോഴിക്കോട്: പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി സമസ്ത ഇന്ന് കോഴിക്കോട് പ്രാര്‍ത്ഥനാസമ്മേളനം സംഘടിപ്പിക്കും.

 

വൈകിട്ട് 3.30ന് മുതലക്കുളം മൈതാനിയിലാണ് സമ്മേളനം നടക്കുക. സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയാ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സമസ്ത സെക്രട്ടറി ഉമര്‍ഫൈസി മുക്കം, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍, തുടങ്ങിയവര്‍ പങ്കെടുക്കും. സമസ്തയുടെ കീഴിലുള്ള പള്ളികളില്‍ കഴിഞ്ഞ വെള്ളിയാഴ്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രാര്‍ത്ഥനാ സംഗമവും സംഘടിപ്പിച്ചിരുന്നു.