
പാലാ: സംശുദ്ധ പൊതുപ്രവർത്തകനുള്ള ഈ വർഷത്തെ ആർ.വി. തോമസ് പുരസ്കാരം മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് നല്‍കുമെന്ന് ആർ.വി. തോമസ് സ്മാരക സമിതി പ്രസിഡന്റ് ഡോ. സിറിയക് തോമസ്, ജനറൽ സെക്രട്ടറി ഡോ. സാബു ഡി. മാത്യു എന്നിവർ അറിയിച്ചു.
സ്വാതന്ത്ര്യസമര സേനാനിയും നിയമസഭാ സ്പീക്കറും ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണസമിതി അംഗവുമായിരുന്ന ആര്.വി. തോമസിന്റെ 71 -ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് 23നു പാലായില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പുരസ്കാരം സമര്‍പ്പിക്കും.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ ആർ.വി. തോമസ് സ്മാരക പ്രഭാഷണം നടത്തും. മുൻ മന്ത്രി പി.ജെ. ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്യും.

Whatsapp Group 1 | Whatsapp Group 2 |Telegram Group


