
കൊല്ലം : ട്രെയിനില്‍ യാത്ര ചെയ്ത് മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുന്ന പ്രതി കൊല്ലം പുനലൂരില്‍ പിടിയില്‍. തൃശൂർ പാവറട്ടി സ്വദേശി അജ്മലാണ് പുനലൂർ റെയില്‍വേ പൊലീസിന്റെ പിടിയിലായത്.
നിരവധി ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
ട്രെയിനില്‍ യാത്ര ചെയ്ത് സഹയാത്രികരോട് സൗഹൃദം ഭാവിച്ചിരുന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുന്നതായിരുന്നു പാവറട്ടി സ്വദേശി അജ്മലിന്റെ രീതി. മൊബൈല്‍ ഫോണ്‍ മോഷണം പതിവാണെന്ന് റെയില്‍വേ പൊലീസിന് പരാതി ലഭിച്ചിരുന്നു. തുടർന്ന് നിരീക്ഷണം ശക്തമാക്കി. പാലരുവി ട്രെയിനില്‍ തെങ്കാശി സ്വദേശിയുടെ ഫോണ്‍ മോഷ്ടിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ പ്രതിയെ പിടികൂടുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മോഷ്ണ മുതല്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മൊബൈല്‍ ഷോപ്പുകളില്‍ വില്‍പന നടത്തുന്നതായിരുന്നു രീതി. നിരവധി ക്രിമിനല്‍ കേസുകളില്‍ അജ്മല്‍ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൻ്റെ പശ്ചാത്തലത്തില്‍ ട്രെയിനുളില്‍ സുരക്ഷ ശക്തമാക്കാൻ റെയില്‍വേ പൊലീസ് എസ്.പി നിർദ്ദേശം നല്‍കി.