
പാലക്കാട് : പാലരുവി എക്സ്പ്രസ് തൂത്തുക്കുടി വരെ നീട്ടുന്നതിന്റെയും അന്ത്യോദയ എക്സ്പ്രസിന് (ഹൗറ-എറണാകുളം) ആലുവയിൽ സ്റ്റോപ്പ് അനുവദിച്ചതിന്റെയും ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിച്ചു. വൈകിട്ട് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെത്തിയാണ് കേന്ദ്രമന്ത്രി ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചത്.
പാലക്കാട്-തിരുനെൽവേലി റൂട്ടിലോടുന്ന പാലരുവി എക്സ്പ്രസാണ് തിരുനെൽവേലിയിൽ നിന്ന് 60 കി.മീ ദൂരെ സ്ഥിതിചെയ്യുന്ന തൂത്തുക്കുടിയിലേക്ക് നീട്ടിയിരിക്കുന്നത്. ജനങ്ങളുടെ ഏറെ നാളായുള്ള ആവശ്യപ്രകാരമായിരുന്നു നടപടി.
വൈകിട്ട് 4.05ന് പാലക്കാട് നിന്ന് പുറപ്പെടുന്ന പാലരുവി എക്സ്പ്രസ് പിറ്റേന്ന് രാവിലെയാണ് തൂത്തുക്കുടിയിൽ എത്തുക. രാവിലെ 4.35ന് തിരുനെൽവേലിയിലും 6.40ന് തൂത്തുക്കുടിയിലുമെത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതുകൂടാതെ പാലരുവി എക്സ്പ്രസിന് 4 അധിക കോച്ചുകളും അനുവദിച്ചിരുന്നു. മൂന്ന് ജനറലും ഒരു സ്ലീപ്പറുമാണ് അനുവദിച്ചത്.