play-sharp-fill
പാലാരിവട്ടം മേൽപ്പാലം അഴിമതി ; പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി

പാലാരിവട്ടം മേൽപ്പാലം അഴിമതി ; പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി

 

സ്വന്തം ലേഖകൻ

കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ ടി.ഒ. സൂരജ് അടക്കമുള്ള മൂന്നു പ്രതികളുടെ റിമാൻഡ് കാലാവധി നവംബർ 14 വരെ നീട്ടി. മൂവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ് നടപടി.

ഒന്നാം പ്രതിയും കരാർ കമ്ബനി എംഡിയുമായ സുമിത് ഗോയൽ, രണ്ടാം പ്രതിയും കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ അസിസ്റ്റന്റ് ജനറൽ മാനേജരുമായ എംടി തങ്കച്ചൻ, നാലാം പ്രതിയായ ടിഒ സൂരജ് എന്നിവരുടെ റിമാൻഡ് കാലാവധിയാണ് നീട്ടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിലെ മൂന്നാം പ്രതി ബെന്നി പോളിന് ഹൈക്കോടതി നേരത്തേ ജാമ്യം നൽകിയിരുന്നു.മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണത്തിന് ഒരുങ്ങുകയാണെന്നും അതിനാൽ അറസ്റ്റിലായ പ്രധാന പ്രതികൾക്ക് ജാമ്യം നൽകരുതെന്ന നിലപാടിലാണ് വിജിലൻസ്.