
സ്വന്തം ലേഖകൻ
കൊച്ചി: പാലാരിവട്ടം പാലത്തിന് ഭാരപരിശോധന നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്.മൂന്നു മാസത്തിനകം പരിശോധന നടത്തി റിപ്പോർട്ട് കോടതിയിൽ നൽകണം. ആരു പരിശോധന നടത്തണമെന്ന് സർക്കാരിന് തീരുമാനിക്കാം. ചെലവ് ആർഡിഎസ് കമ്പനി വഹിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
പാലം പൊളിക്കും മുൻപ് ഭാര പരിശോധന നടത്താൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് കരാർ കമ്പനിയായ ആർഡിഎസും സ്ട്രക്ച്ചറൽ എഞ്ചിനീയർമാരുടെ സംഘടനയും സമർപ്പിച്ച ഹർജികൾ പരിഗണിച്ചാണ് ഉത്തരവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ ഭാര പരിശോധന നടത്തുന്നത് സുരക്ഷിതമല്ലെന്നും വിദഗ്ദ്ധ റിപ്പോർട്ടുകളും പൊതു താൽപ്പര്യവും മാനിച്ചാണ് ഡിഎംആർസിയെ കൊണ്ട് പാലം പുനരുദ്ധരിക്കാൻ തീരുമാനിച്ചതെന്നും സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.