play-sharp-fill
പാലാരിവട്ടം പാലം പൊളിച്ചു പണിയും: മേല്‍നോട്ട ചുമതല ഇ. ശ്രീധരന്

പാലാരിവട്ടം പാലം പൊളിച്ചു പണിയും: മേല്‍നോട്ട ചുമതല ഇ. ശ്രീധരന്

തിരുവനന്തപുരം: പാലാരിവട്ടം പാലം പൊളിച്ചു പണിയാന്‍ സര്‍ക്കാര്‍ തിരുമാനം. നിര്‍മ്മണത്തകരാറും ബലക്ഷയവും കണ്ടെത്തിയതിനെ തുടര്‍ന്ന് ഇ. ശ്രീധരന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൂര്‍ണ്ണമായും പാലം പുതുക്കി പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഓക്ടോബര്‍ ആദ്യവാരം പാലത്തിന്റെ പുനര്‍നിര്‍മ്മാണം ആരംഭിക്കും, ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്നും. മേല്‍നോട്ട ചുമതല ഇ. ശ്രീധരന്‍ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ശ്രീധരനുമായി കൂടിക്കാഴ്ച നടത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. പാലത്തില്‍ അറ്റകുറ്റപ്പണി നടത്തിയാലും അത് എത്രകാലം നിലനില്‍ക്കുമെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അതിനാല്‍ പൊളിച്ച് പണിയുന്നതാണ് നല്ലതെന്ന് ഇ. ശ്രീധരന്‍ കൂടിക്കാഴ്ചയില്‍ നിര്‍ദ്ദേശിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാലം പൊളിച്ചു പണിയുമ്പോള്‍ വൈറ്റില ഇടപ്പള്ളി റൂട്ടില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരും.


സമയബന്ധിതമായി പാലം പുതുക്കി പണിയുകയാണ് ഉദ്ദേശിക്കുന്നത്. ഒക്ടോബർ ആദ്യ വാരം തന്നെ നിർമാണം ആരംഭിക്കണം. ഒരു വർഷം കൊണ്ട് പണി പൂർത്തിയാക്കണം. പുനർനിർമാണ് കൂടുതൽ ഉചിതമെന്നാണ് വിയലിരുത്തിയിരിക്കുന്നത്. പൊരുമരാമത്ത് മന്ത്രി ജി സുധാകരനും ചർച്ചയിൽ പങ്കെടുത്തുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ പാലം പൂർണമായി പൊളിക്കില്ലെന്ന് ഇ. ശ്രീധരൻ പറഞ്ഞു. പിയറുകളും പിയർക്യാപുകളും പുനർനിർമിക്കും. ഗാർഡറുകൾ പൂർണമായി നീക്കേണ്ടി വരും. പുതിയ രൂപരേഖ തയ്യാറാണെന്നും എത്രയും വേഗം സർക്കാരിനു നൽകുമെന്നും ഇ. ശ്രീധരൻ പറഞ്ഞു. സാങ്കേതിക മേൽനോട്ടച്ചുമതലയാണു തനിക്കുള്ളതെന്നും അദ്ദേഹം അറിയിച്ചു.