പാലാരിവട്ടം പാലത്തിൽ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ പുനഃപരിശോധന ഹർജിയുമായി സർക്കാർ
സ്വന്തം ലേഖകൻ
കൊച്ചി: പാലാരിവട്ടം പാലത്തിൽ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരേ പുനഃപരിശോധനാ ഹർജിയുമായി സംസ്ഥാന സർക്കാർ. വിദഗ്ധ പരിശോധനയിൽ പാലത്തിന് ബലക്ഷയം കണ്ടെത്തിയിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ഭാരപരിശോധന ആവശ്യമില്ലെന്നുമാണ് സംസ്ഥാന സർക്കാരിന്റെ വാദം.
നിയമ നടപടികൾ നീണ്ടുപോയാൽ അറ്റകുറ്റപ്പണികൾ നടത്തി പാലം തുറക്കുന്നതു വൈകും. ഇത് കൂടുതൽ ഗതാഗതക്കുരുക്കുണ്ടാക്കുമെന്നും സർക്കാർ പുനപരിശോധനാ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭാരപരിശോധന നടത്താതെ അറ്റകുറ്റപ്പണികൾ നടത്തരുതെന്നും മൂന്ന് മാസത്തിനകം ഭാരപരിശോധന നടത്തണമെന്നുമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ ഉത്തരവിട്ടത്. ഇതോടെ അടച്ചിട്ട പാലത്തിന്റെ അറ്റകുറ്റപ്പണികൾ വൈകുകയുമാണ്. സ്ട്രക്ചറൽ എഞ്ചിനിയേഴ്‌സ് അസോസിയേഷനാണ് ഭാരപരിശോധന വേണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :