video
play-sharp-fill

‘മാറി നില്‍ക്കങ്ങോട്ട്’, മാധ്യമ പ്രവർത്തകയോട് ആക്രോശിച്ച് സി.പി.എം ജില്ലാ സെക്രട്ടറി

‘മാറി നില്‍ക്കങ്ങോട്ട്’, മാധ്യമ പ്രവർത്തകയോട് ആക്രോശിച്ച് സി.പി.എം ജില്ലാ സെക്രട്ടറി

Spread the love

കൊച്ചി : മാധ്യമപ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപനം പിന്തുടര്‍ന്ന് സി.പി. എം എറണാകുളം ജില്ലാ സെക്രട്ടറി. സി.പി.എമ്മിന്റെ പാലാരിവട്ടം പ്രതിഷേധ മാര്‍ച്ചിനിടെ പ്രതികരണം ആരാഞ്ഞ ന്യൂസ് 18 മാധ്യമപ്രവര്‍ത്തകയോടാണ് എറണാകുളം ജില്ലാ സെക്രട്ടറി സി. എന്‍ മോഹനന്‍ ദേഷ്യപ്പെട്ടത്.പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തിലെ അഴിമതിയില്‍ നടപടിയാവശ്യപ്പെട്ട് സി.പി.ഐ എം നടത്തുന്ന റാലിക്കിടെയാണ് സംഭവം. എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനോടും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. രാജീവിനോടും പ്രതികരണം ആരാഞ്ഞ ശേഷം മാധ്യമപ്രവര്‍ത്തക സി. എന്‍ മോഹനന്റെ അടുത്തെത്തി. സമരം എങ്ങനെയാണ് മുമ്പോട്ട് കൊണ്ടുപോവുകയെന്ന് ചോദിച്ചപ്പോള്‍ അതിപ്പോള്‍ പറയാനാകില്ലെന്നും മാറി നില്‍ക്കങ്ങോട്ട് എന്നുമായിരുന്നു സി.പി.എം നേതാവിന്റെ മറുപടി.മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ മാധ്യമപ്രവര്‍ത്തകരോട് ‘കടക്ക് പുറത്ത്’ എന്ന് ആക്രോശിച്ചത് വാര്‍ത്തകളിലിടം പിടിച്ചിരുന്നു.