ഞങ്ങള്‍ കൊടുംകള്ളനെ പിടിച്ചു;അയാളുടെ ഫോണില്‍ നിങ്ങളുടെ നമ്പറുണ്ട്;കട്ടപ്പന എസ്.ഐ ചമഞ്ഞ് വീട്ടമ്മയെ ഭീഷണിപ്പെടുത്തിയതായി പരാതി

Spread the love

പാലാ:കട്ടപ്പന എസ്. ഐ. ‘ ചമഞ്ഞ് പാലാ സ്വദേശിയും ക്യാൻസർ രോഗിയുമായ വീട്ടമ്മയെ ഭീഷണിപ്പെടുത്തിയതായി പരാതി. പാലാ ഡിവൈ.എസ്.പിയ്ക്ക് നല്‍കിയ പരാതിയില്‍ പൊലീസ് അടിയന്തര അന്വേഷണം ആരംഭിച്ചു.

video
play-sharp-fill

ഞങ്ങള്‍ കൊടുംകള്ളനെ പിടിച്ചു, അയാളുടെ ഫോണില്‍ നിങ്ങളുടെ നമ്പറുണ്ട്.
കാര്യം തുറന്നുപറഞ്ഞില്ലെങ്കില്‍… ‘തിങ്കളാഴ്ച രാത്രി 8.30 ന് ശേഷമാണ് വീട്ടമ്മയ്ക്ക് കാള്‍ വന്നത്. കിഷോർ എന്ന കൊടുംകള്ളനെ തങ്ങള്‍ പിടിച്ചിട്ടുണ്ടെന്നും അയാളുടെ ഫോണില്‍ വീട്ടമ്മയുടെ ഫോണ്‍ നമ്പറുണ്ടെന്നും, കള്ളനുമായി എന്താണ് ബന്ധമെന്ന കാര്യം തുറന്നുപറഞ്ഞില്ലെങ്കില്‍ പ്രശ്നമാകും എന്നുമായിരുന്നു ഭീഷണി.

കിഷോർ എന്ന ആളെ തനിക്ക് അറിയുകയേ ഇല്ല എന്ന് വീട്ടമ്മ ആണയിട്ട് പറഞ്ഞതോടെ വീട്ടമ്മയുടെ കുടുംബ പശ്ചാത്തലം തിരക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് അന്വേഷണത്തില്‍ കൃഷ്ണകുമാർ ഗുരുവായൂർ എന്നയാളുടെ പേരിലുള്ള നമ്പറില്‍ നിന്നാണ് ഫോണ്‍കാള്‍ വന്നതെന്ന് കണ്ടെത്തി. താൻ ഇങ്ങനെ ഒരു കാള്‍ വിളിച്ചിട്ടേയില്ലെന്ന് കട്ടപ്പനയിലെ യഥാർത്ഥ എസ്.ഐയും വ്യക്തമാക്കി.