പാലാ നഗരസഭാ ചെയർമാൻ ഷാജു വി. തുരുത്തന്റെ ഔദ്യോഗിക വാഹനത്തിന്റെ പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം: ചെയർമാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Spread the love

 

പാലാ : പാലാ നഗരസഭാ ചെയർമാൻ ഷാജു വി. തുരുത്തന്റെ ഔദ്യോഗിക വാഹനത്തിന്റെ പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം

video
play-sharp-fill

അപകടത്തെ തുടർന്ന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട ചെയർമാനെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 9.30 ഓടെ പാലാ മാർക്കറ്റിന് സമീപത്തു വച്ചായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ രാമപുരം റൂട്ടിൽ ഓടുന്ന ദേവമാതാ ബസ് ആണ് ചെയർമാൻ്റെ വാഹനത്തിന് പിന്നിൽ ഇടിച്ചത്. പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ചെയർമാന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ചെയർമാൻ രാവിലെ മുനിസിപ്പൽ ഓഫീസിലേക്ക് വരുമ്പോഴായിരുന്നു അപകടം.

ബസ് യാത്രക്കാരനായിരുന്ന കരൂർ സ്വദേശി രാധാകൃഷ്ണനാണ് ഷാജു.വി. തുരുത്തനെ ഉടൻ പാലാ ജനറൽ ആശുപത്രിയിലെത്തിച്ചത്.

പാലാ ട്രാഫിക് എസ്. ഐ. ബി. സുരേഷ് കുമാറും സംഘവും ഉടൻ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.