
പാലാ നഗരസഭാ അധ്യക്ഷനെ ഇന്നു തിരഞ്ഞെടുക്കും: വിദേശത്തുള്ള എൽഡിഎഫ് അംഗം എത്തില്ല; പുറത്താക്കപ്പെട്ട നഗരസഭാധ്യക്ഷൻ ഷാജു വി.തുരുത്തന്റെ നിലപാടും നിർണ്ണായകം: കേരള കോൺഗ്രസ് (എം) അംഗങ്ങൾക്ക് ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു വിപ്പ് നൽകിയി ട്ടുണ്ട്.
പാലാ : പാലാ നഗരസഭയുടെ പുതിയ
അധ്യക്ഷനെ ഇന്നു തിരഞ്ഞെടു ക്കും. രാവിലെ 11നു നഗരസഭാ കൗൺസിൽ ഹാളിലാണു വോ ട്ടെടുപ്പ്. എൽഡിഎഫിനായി കേരള കോൺഗ്രസി (എം) ലെ തോമസ് പീറ്ററും യുഡിഎഫിനാ യി കോൺഗ്രസിലെ ജോസ് എടേട്ടും സ്ഥാനാർഥികളാകും.
കേരള കോൺഗ്രസി (എം) ലെ ഷാജു വി.തുരുത്തനെ എൽഡി എഫ് തന്നെ അവിശ്വാസ പ്രമേ യത്തിലൂടെ പുറത്താക്കിയതിനെ : തുടർന്നാണ് നഗരസഭ അധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കുന്നത്.
26 അംഗ നഗരസഭയിൽ എൽ ഡിഎഫ് 17, യുഡിഎഫ് 9 എന്നിങ്ങനെയായിരുന്നു കക്ഷി നില. എന്നാൽ, എൽഡിഎഫിലെ സി പിഐ അംഗം ആർ.സന്ധ്യ വിദേ ശത്ത് ആയതിനാൽ വോട്ടെടുപ്പിന് എത്തില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഎമ്മിലെ 2 പേർ പാർട്ടി തീരുമാനത്തിന് ഒപ്പം നിൽക്കു ന്നുമില്ല. ഇങ്ങനെ വരുമ്പോൾ 14 വോട്ടാണ് എൽഡിഎഫിനുള്ള ത്. പുറത്താക്കപ്പെട്ട നഗരസഭാ ധ്യക്ഷൻ ഷാജു വി.തുരുത്തന്റെ നിലപാടും ശ്രദ്ധേയം.
തിരഞ്ഞെടുപ്പിന് മുന്നോടിയാ യി കേരള കോൺഗ്രസ് (എം) അംഗങ്ങൾക്ക് ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു വിപ്പ് നൽകിയി ട്ടുണ്ട്.
9 പേർക്ക് നേരിട്ടും ഷാജു വി. തുരുത്തനു റജിസ്ട്രേഡ് വഴിയു മാണു വിപ്പ് നൽകിയത്. സിപിഎമ്മിൻ്റെ 4 കൗൺസിലർമാരോട് തോമസ് പീറ്റർക്ക് വോട്ട് ചെയ്യാൻ ഇന്നലെ ചേർന്ന സിപി എം ഏരിയ കമ്മിറ്റി യോഗം നിർ ദേശം നൽകി.
[10:04 am, 3/3/2025] [email protected]: Shared Via Malayalam Editor : http://bit.ly/mtmandroid